Caritas hospital

സംസ്ഥാനത്തെ പൊലീസ് സംഘടനകൾ പുനഃസംഘടിപ്പിച്ചു; ഇനി രണ്ടു സംഘടനകൾ മാത്രം, മൂന്നാം തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

സംസ്ഥാനത്തെ പൊലീസ് സംഘടനകൾ പുനഃസംഘടിപ്പിച്ചു; ഇനി രണ്ടു സംഘടനകൾ മാത്രം, മൂന്നാം തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണി നടത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ടെണ്ണമാക്കി ചുരുക്കി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്ന സംഘടന ഇതോടെ ഇല്ലാതായി.

കേരള പൊലീസ് അസോസിയേഷൻ: സിവിൽ പൊലീസ് ഓഫീസർ (CPO) മുതൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാർ (Grade SI) വരെയുള്ള ഉദ്യോഗസ്ഥരാണ് ഈ സംഘടനയുടെ ഭാഗമാകുക.

കേരള സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ: സബ് ഇൻസ്‌പെക്ടർ (SI) മുതൽ നോൺ-ഐ.പി.എസ് എസ്.പിമാർ വരെ ഉൾപ്പെടുന്നവരാണ് ഈ പുതിയ സംഘടനയിലുണ്ടാകുക.

ഇല്ലാതായ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആസ്തികൾ ഈ രണ്ടു പുതിയ സംഘടനകൾക്കുമായി വീതിച്ചു നൽകും. സെപ്റ്റംബർ 30-നകം പുതിയ സംഘടനകളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ നിർദേശമുണ്ട്.

നിലവിൽ സംഘടനകളുടെ ഭരണനേതൃത്വത്തിൽ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഉള്ളത്. എന്നാൽ പുതിയ തെരഞ്ഞെടുപ്പിലൂടെ സംഘടനകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സജീവ നീക്കങ്ങളിലാണ് കോൺഗ്രസ് അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥർ.

Share Email
Top