എബോള വ്യാപനം: കോംഗോയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന

എബോള വ്യാപനം: കോംഗോയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന

ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ എബോള വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ റിക്കാര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട എബോള പകര്‍ച്ചവ്യാധിക്കിടെ, ഒരു ദിവസത്തിനുള്ളില്‍ ഇതുവരെയുള്ള ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. കോംഗോ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 13-ന് മാത്രം 72 പുതിയ സ്ഥിരീകരിച്ച എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 782 ആയി ഉയര്‍ന്നു. അതേസമയം, 29 പുതിയ മരണങ്ങളും രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ എബോള മൂലമുള്ള മരണസംഖ്യ 181 ആയി.

രോഗബാധിതരില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ഇട്ടൂരി, നോര്‍ത്ത് കിവു, സൗത്ത് കിവു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.ഇതിനിടെ, ഇറ്റുരിയിലെ നിയു നിയു, നോര്‍ത്ത് കിവുവിലെ മബാലകകോ എന്നീ രണ്ട് പുതിയ ആരോഗ്യ മേഖലകളിലും ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ബാധിത ആരോഗ്യ മേഖലകളുടെ എണ്ണം 31 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി നിരീക്ഷിക്കുന്ന കോണ്ടാക്റ്റ് ട്രേസിംഗ് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം തിരിച്ചറിഞ്ഞ സമ്പര്‍ക്കക്കാരില്‍ 56.5 ശതമാനം പേരെ മാത്രമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞത്. രോഗവ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ 90 മുതല്‍ 95 ശതമാനം വരെയുള്ള ലക്ഷ്യത്തേക്കാള്‍ ഇത് വളരെ കുറവാണ്.

ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, രോഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു അവശ്യ മരുന്നുകളുടെയും അണുബാധ നിയന്ത്രണത്തിനുള്ള സാമഗ്രികളുടെയും ക്ഷാമവും നേരിടുകയാണ്.

അതിനിടെ, അയല്‍രാജ്യമായ ഉഗാണ്ടയില്‍ 19 പേര്‍ക്ക രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും കോണ്‍ഗോയില്‍ നിന്ന് അതിര്‍ത്തി കടന്നുള്ള രോഗവ്യാപനവുമായി ബന്ധപ്പെട്ടവയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Ebola outbreak: Record increase in number of cases reported in one day in Congo

Share Email
Top