സൗന്ദര്യവര്‍ധക വസ്തു കുത്തിവെച്ച യുവതി മരണപ്പെട്ട സംഭവത്തില്‍ വ്യാജ കോസ്‌മോളജിസ്റ്റിന് നാലു വര്‍ഷം തടവ്

സൗന്ദര്യവര്‍ധക വസ്തു കുത്തിവെച്ച യുവതി മരണപ്പെട്ട സംഭവത്തില്‍ വ്യാജ കോസ്‌മോളജിസ്റ്റിന് നാലു വര്‍ഷം തടവ്

കാലിഫോര്‍ണിയ : യുവതിയുടെ ശരീരത്തില്‍ അനധികൃതമയാി സൗന്ദര്യവര്‍ധക വസ്തു കുത്തിവെച്ചതിനു പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ വ്യാജ കോസ്‌മോളജിസ്റ്റിന് നാലു വര്‍ഷം തടവ്.സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ ഓണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ഗോര്‍ക്കാനി (34) മരിച്ച കേസിലാണ് ഫ്‌ലോറിഡ സ്വദേശിനിയായ വിവിയന്‍ ഗോമസിനെ (50) കാലിഫോര്‍ണിയ കോടതി ശിക്ഷ വിധിച്ചത്.

2023 ഏപ്രിലില്‍ ു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് വ്യാജ ഡോക്ടറായ വിവിയന്‍, ക്രിസ്റ്റീനയ്ക്ക് അനധികൃത സിലിക്കണ്‍ കുത്തിവെയ്പ്പ് നടത്തിയത്. ഇതിന് ുപിന്നാലെ ശ്വാസതടസവും ഹൃദയാഘാതവും അനുഭവപ്പെട്ട ക്രിസ്റ്റീന തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് സാന്‍ മാറ്റെയോ കൗണ്ടി സുപ്പീരിയര്‍ കോടതി ഇപ്പോള്‍ വിവിയനെ ശിക്ഷിച്ചത്. അമേരിക്കയില്‍ ശരീരവടിവ് കൂട്ടാന്‍ സിലിക്കണ്‍ കുത്തിവെയ്ക്കുന്നത് എഫ്.ഡി.എ അംഗീകരിച്ചിട്ടില്ല.

Fake cosmetologist sentenced to four years in prison for cosmetic injection that killed woman

Share Email
LATEST excelnclexrn
Top