ഫ്‌ളോറിഡയില്‍ കൂട്ടക്കൊലപാതകം: മാതാപിതാക്കളും രണ്ടു മക്കളും മരിച്ച നിലയില്‍

ഫ്‌ളോറിഡയില്‍ കൂട്ടക്കൊലപാതകം: മാതാപിതാക്കളും രണ്ടു മക്കളും മരിച്ച നിലയില്‍

ഫ്‌ളോറിഡ: ഫളോറിഡയില്‍ ഒരുവീട്ടിലെ മാതാപിതാക്കളും രണ്ടു മക്കളും വീടിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.റിയല്‍റ്റര്‍ ആയ മെലാനി ഹെയര്‍ (46), അവരുടെ മുന്‍ പങ്കാളി റയാന്‍ വൈറ്റന്‍ (42), ഇവരുടെ മക്കളായ സവന്ന (11), സിയീന (8) എന്നിവരാണ് മരിച്ചത്. ഫ്‌ളോറിഡയിലെ ഡോറല്‍ എന്ന സ്ഥലത്തുള്ള മെലാനിയുടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെക്കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇത് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ നടത്തിയതെന്നാണ് പ്രാഥമീക വിവരം.

മെലാനിയും റയാനും തമ്മില്‍ കുട്ടികളുടെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആരാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മിയാമി-ഡേഡ് ഷെരീഫ് ഓഫീസ് കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.


Florida mass murder: Parents and two children found dead

Share Email
Top