അവധിക്കാലത്തിനു വിട: ഇനി പഠനത്തിന്റെ തിരക്കിലേക്ക്

അവധിക്കാലത്തിനു വിട: ഇനി പഠനത്തിന്റെ തിരക്കിലേക്ക്

തിരുവനന്തപുരം: വേനല്‍ അവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തന സജ്ജമായി. രാവിലെ മുതല്‍ സ്്കൂളിലേക്ക് കുട്ടികള്‍ എത്തിക്കൊണ്ടിരിക്കയാണ്. വിദ്യാലയങ്ങളില്‍ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് പ്രവേശനോത്സവം’ പാഠംഒന്ന് പുതുയുഗ വിദ്യാലയം ‘ എന്ന ആശയത്തിലൂന്നിയാണ് ഈ വര്‍ഷം അധ്യായന വര്‍ഷം ആരംഭിക്കുന്നത്. സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം രതിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് എച്ച്എസ്എസ്സില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍, മറ്റ് ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്നത് കുട്ടികളെയും രക്ഷിതാക്കളെയും നേരിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Goodbye to vacation: Now back to the hustle and bustle of studying

Share Email
Top