- വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തേതില്‍ ഏറ്റവും കൂടിയ നിരക്കില്‍ പണപ്പെരുപ്പമെത്തിയപ്പോള്‍ പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശം വലിയ വിവാദമായി. തനിക്ക് പണപ്പെരുപ്പം ഇഷ്ടമാണെന്ന പരാമര്‍ശമാണ് വമ്പന്‍ വിവാദത്തിന് ഇടനില്കിയിരിക്കുന്നത്. പണപ്പെരുപ്പം സംബന്ധിച്ച് പുതിയ സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ പരാമര്‍ശമാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. പണപ്പെരുപ്പ നിരക്ക് 2023-ന്റെ തുടക്കത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന സര്‍ക്കാര്‍ കണക്കുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പരാമര്‍ശം.”കണക്കുകള്‍ മികച്ചതായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്നോ? എനിക്ക് പണപ്പെരുപ്പം ഏറെ ഇഷ്ടമാണ്. യുദ്ധം അവസാനിക്കുന്നതോടെ അത് കല്ലുപോലെ താഴേക്ക് വീഴും.എന്നായിരുന്നു പരാമര്‍ശം.
ഇറാനുമായുള്ള സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട സാഹചര്യവുമാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് പ്രമുഖ ഡെമോക്രാറ്റിക് നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചു. അമേരിക്കന്‍ ജനതയുടെ ജീവിതച്ചെലവിനെക്കുറിച്ച് ട്രംപ് ഗൗരവമായി കാണുന്നില്ലെന്ന ഇവര്‍് ആരോപിച്ചു. വിമര്‍ശനം അതിശക്തമായതോടെ ട്രംപ് വിശദീകരണവുമായി രംഗത്തു വന്നു.താന്‍ ‘പണപ്പെരുപ്പത്തെ ഇഷ്ടപ്പെടുന്നു’ എന്ന് ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും, പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായില്ല എന്ന കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും ആയിരുന്നു ട്രംപിന്റെ മറുപടി.
യുദ്ധം അവസാനിച്ചാല്‍ വിലക്കയറ്റം വേഗത്തില്‍ കുറയുമെന്നും അദ്ദേഹം വീണ്ടും പ്രതികരണം നടത്തി. ട്രംപിന്റെ വാക്കുകള്‍ സാന്തര്‍ഭീകമായി അടര്‍ത്തിയെടുത്തതാണെന്നു സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പ്രതികരിച്ചു.സമ്പദ്വ്യവസ്ഥയില്‍ നിരവധി അനുകൂല സൂചനകള്‍ ഉണ്ടെന്നും, എന്നാല്‍ ഇന്ധനവില ഇപ്പോഴും അമേരിക്കക്കാര്‍ക്ക് ഒരു പ്രധാന പ്രശ്‌നമായി തുടരുന്നുണ്ടെന്നും ജോണ്‍സണ്‍ സമ്മതിച്ചു.
'I like inflation': Trump's comment as inflation hits three-year high sparks controversy















