സമുദ്ര സുരക്ഷയില്‍ ഉള്‍പ്പെടെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ബ്രിട്ടണും തമ്മില്‍ കരാര്‍

സമുദ്ര സുരക്ഷയില്‍ ഉള്‍പ്പെടെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ബ്രിട്ടണും തമ്മില്‍ കരാര്‍

ലണ്ടണ്‍: സമുദ്ര സുരക്ഷയില്‍ ഉള്‍പ്പെടെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ബ്രിട്ടണും തമ്മില്‍ കരാര്‍. അടുത്ത ഇടയില്‍ ഒപ്പുവെച്ചസമഗ്രമായ വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ ഒരു പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഇരുരാജ്യങ്ങളും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പറുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


പുതിയ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി, ഇരുപക്ഷവും ‘റീജിയണല്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ ഓഫ് എക്‌സലന്‍സ്’ സ്ഥാപിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പരമ്പരാഗതമല്ലാത്ത സമുദ്ര സുരക്ഷാ ഭീഷണികളെ നേരിടുന്നതിന് ഇന്ത്യന്‍ മഹാസമുദ്ര രാജ്യങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഈ കേന്ദ്രം സഹായിക്കും. കിംഗ്‌സ് കോളേജ് ലണ്ടനും നാഷണല്‍ മാരിടൈം ഫൗണ്ടേഷനും സംയുക്തമായാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്.

ഇതിനുപുറമെ, സുപ്രധാന ധാതു മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ ആഗോള വിതരണ ശൃംഖല ഉറപ്പാക്കുന്നതിനുമായി ‘ക്രിട്ടിക്കല്‍ മിനറല്‍സ് ഗ്ലോബല്‍ സപ്ലൈ ചെയിന്‍ ഒബ്സര്‍വേറ്ററി’ ആരംഭിക്കുമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്്തമാക്കി.ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.

‘ഇരുരാജ്യങ്ങള്‍ക്കും അഭൂതപൂര്‍വ്വമായ വളര്‍ച്ചാ അവസരങ്ങള്‍ തുറന്നുനല്‍കിയ ഇന്ത്യ-യുകെ പങ്കാളിത്തത്തിന്റെ സമീപകാല പുരോഗതിയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി മോദി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച വിദേശകാര്യമന്ത്രി ജയശങ്കര്‍, ഇരുപക്ഷവും വ്യാപാരം, സാങ്കേതികവിദ്യ, വിതരണ ശൃംഖല, പ്രതിരോധം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയിലെ പുരോഗതി വിലയിരുത്തിയതായി പറഞ്ഞു.

India, Britain sign agreement to strengthen cooperation, including in maritime security

Share Email
LATEST excelnclexrn
More Articles
Top