ലണ്ടണ്‍: ബ്രിട്ടണില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന് 34 വര്‍ഷം തടവ്. ഗഗന്‍ദീപ് സിംഗ് എന്ന 34 കാരനെതിരേയാണ് തട്ടിക്കൊണ്ടുപോകല്‍,ക്രൂര ആക്രമണം. ബലാത്സംഗം എന്നിവ ഉള്‍പ്പെടെ ബ്രിട്ടണിലെ കോടതി 34 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. ഇസല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ രണ്ട് ബലാല്‍സംഗകുറ്റങ്ങള്‍, നിയമവിരുദ്ധ തടങ്കല്‍, ഗുരുതരമായി ശാരീരികപരിക്കേല്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്.കുറഞ്ഞത് 18 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമേ പരോള്‍ പരിഗണിക്കൂ. 24 വയസ്സുള്ള യുവതിയെ ഹാന്‍വെല്ലിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനു പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. യുവതി തായ്‌ലാന്‍ഡില്‍ നിന്നും ബ്രിട്ടണിലേക്ക് വരുമ്പോള്‍ ഒരു ലഗേജ് കൊണ്ടുവരണമെന്നു ഗഗന്‍ദീപ് സിംഗ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ലഗേജിനുള്ളില്‍ എന്താണെന്നു വ്യക്തമാക്കാത്തതിനാല്‍ യുവതി വിസമ്മതിച്ചു. ഇതിനു പിന്നാലെ ല്ണ്ടനില്‍ വിമാനമിറങ്ങിയ യുവതിയെ മുഖംമൂടി ധരിച്ച സംഘം തട്ടിക്കൊണ്ു പോവുകയായിരുന്നു. ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ ഗഗന്‍ദീപ് രണ്ടു വട്ടം പീഡിപ്പിച്ചതായി യുവതി മൊഴി നല്കി.
ഒരു ദിവസത്തിലേറെ നീണ്ട ക്രൂര പീഡനത്തിന് ഇരയായതായി അന്വേഷണത്തില്‍ കണ്ടെത്തി. അവളെ: മുഖത്ത് മര്‍ദിച്ചു, ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു, ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ യുവതിയെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ യുവതി മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞു. മാതാവ് തെളിവുകള്‍ സഹിതം പോലീസില്‍ പരാതി നല്കി. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചത്.
Indian-origin man gets 34 years in prison for kidnapping and brutally raping woman in Britain















