ലൂസിയാനയില്‍ അക്രമികളുടെ വെടിയേറ്റ് നിരപരാധിയായ കാര്‍ യാത്രക്കാരി കൊല്ലപ്പെട്ടു: വെടി ഉതിര്‍ത്തത് 60 തവണ

ലൂസിയാനയില്‍ അക്രമികളുടെ വെടിയേറ്റ് നിരപരാധിയായ കാര്‍ യാത്രക്കാരി കൊല്ലപ്പെട്ടു: വെടി ഉതിര്‍ത്തത് 60 തവണ

ലൂസിയാന: ലൂസിയാനയില്‍ അക്രമികളുടെ വെടിയേറ്റ് നിരപരാധിയായ യുവതി കൊല്ലപ്പെട്ടു. ലൂസിയാനയിലെ ഒരു പെട്രോള്‍ പമ്പില്‍വെച്ചാണ് കാറിനു നേരെ വെടിവെച്ചത്. തങ്ങള്‍ ലക്ഷ്യമിടുന്ന ആള്‍ കാറിലുണ്ടെന്ന തെറ്റായ ധാരണയിലായിരുന്നു അക്രമി സംഘം ഈ കാറിനു നേരെ വെടി ഉതിര്‍ത്തത്. 70 വെടിയുണ്ടകള്‍ കാറില്‍ പതിച്ചതായി പോലീസ് വ്യക്തമാക്കി. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് അക്രമികള്‍ ലക്ഷ്യമിട്ടിരുനന് ആള്‍ ആ സമയത്ത് കാറിലുണ്ടായിരുന്നില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ വെടിവെപ്പ് നടക്കുന്നതിന് മുമ്പ്, സംശയാസ്പദരായ പ്രതികള്‍ ഒരു ഫാമില്‍ ഉണ്ടായിരുന്ന കാറിനെ പിന്തുടരുകയായിരുന്നുവെന്ന് ഹാമണ്ട് പൊലീസ് മേധാവി എഡ്വിന്‍ ബെര്‍ഗോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമികള്‍ ലക്ഷ്യമിട്ടിരുന്ന ആള്‍കാറില്‍ നിന്ന് ഇറങ്ങി മറ്റൊരു കാറില്‍ പോയത് അക്രമികള്‍ അറിഞ്ഞിരുന്നില്ല.
കാറിന്റെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി പെട്രോള്‍ പമ്പിനുള്ളിലേക്ക് പോയപ്പോള്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം കാറിനോട് ചേര്‍ന്ന് നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കാറിലിരുന്ന 50-കാരിയായ പാട്രിക്കാ ഷെപ്പേര്‍ഡ് എന്ന സ്ത്രീ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടുവെന്നും ബെര്‍ജറോണ്‍ പറഞ്ഞു. കൊലപാതകവുമായി ി ബന്ധപ്പെട്ട് രണ്ടോ മൂന്നോ പ്രതികള്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.പ്രതികള്‍ സഞ്ചരിച്ചിരുന്നത് 2008 മോഡല്‍ വെളുത്ത നിറത്തിലുള്ള ഹോണ്ട സിവിക് കാറിലാണെന്ന് പൊലീസ് അറിയിച്ചു. ഈ വാഹനം ചൊവ്വാഴ്ച പിക് കൗണ്ടിയില്‍ നിന്ന് മോഷണം പോയതാണെന്നും, അതില്‍ മിസിസിപ്പി രജിസ്‌ട്രേഷന്‍ നമ്പര്‍ പിജെവൈ 050 ആണെന്നും പോലീസ് വ്യക്തമാക്കി.

Innocent car passenger shot dead by assailants in Louisiana: Shots fired 60 times

Share Email
LATEST excelnclexrn
More Articles
Top