അയോവ: യുഎസിലെ അയോവയില്‍ കുടുംബത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടുു. കൊലപാതകത്തിനു ശേഷം പ്രതി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച അയോവയിലെ മസ്‌കറ്റയി നഗരത്തിലെ രണ്ട് വീടുകളിലും ഒരു വ്യാപാര സ്ഥാപന ത്തിലുമായാണ് ഈ കൊലപാതക പരമ്പര നടന്നതെന്ന് പോലീസ് അറിയിച്ചു.
പോലീസ് റിപ്പോര്‍ട്ട് പ്രകാരം ഒരു വീടിനുള്ളില്‍ നാല് പേര്‍ ഒരു വീട്ടില്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 12:12-ഓടെയാണ് വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചത്. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റൊരു വീട്ടിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലുമായി രണ്ടു പേരെ മരിച്ച നിവയില്‍ കണ്ടെത്തിയത്. നാലുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ റയന്‍ വില്ലീസ് മക്ഫാര്‍ലന്‍ഡ് രക്ഷപെട്ടു. പിന്നീട് ഇയാളെ മിസിസിപ്പി റിവറിനു സമീപത്തുവെച്ച് പോലീസ് കണ്ടെത്തി. പോലീയ് ഇയാളുമായി സംസാരിച്ചുകൊണ്ടു നില്‌ക്കെ ഇയാള്‍ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഈ വെടിവെപ്പുകള്‍ കുടുംബവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തെ തുടര്‍ന്നാണെന്ന സൂചന ലഭിച്ചതായി മുസ്‌കറ്റൈന്‍ പോലീസ് വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. മരിച്ച എല്ലാ ഇരകളും പ്രതിയുടെ കുടുംബാംഗങ്ങളാണ്. ഇരകളുടെ പേരുകളോ പ്രായമോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.പ്രതിക്കെതിരെ മുന്‍പ് ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു. എന്നാല്‍ അതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല..ഈ കൊലപാതകം നമ്മുടെ സമൂഹത്തിന് ഉണ്ടാക്കിയ ആഘാതം വളരെ വലുതാണെന്നു മുസ്‌കറ്റൈന്‍ പോലീസ് മേധാവി അന്തോണി കിയ്‌സ് പറഞ്ഞു.
Iowa Massacre: Six Family Members Shot and Killed by Relative















