അമേരിക്ക-ഇറാൻ ധാരണയുടെ 14 ഇന പട്ടിക പുറത്ത്; ഒപ്പിട്ട് 30 ദിവസത്തിനകം യുഎസ് സേന പിന്മാറും, ഹോർമുസ് ഇറാനും ഒമാനും നോക്കും, പണം വാങ്ങും

അമേരിക്ക-ഇറാൻ ധാരണയുടെ 14 ഇന പട്ടിക പുറത്ത്; ഒപ്പിട്ട് 30 ദിവസത്തിനകം യുഎസ് സേന പിന്മാറും, ഹോർമുസ് ഇറാനും ഒമാനും നോക്കും, പണം വാങ്ങും

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ഉടമ്പടിയുടെ 14 ഇന ധാരണാപത്രം ഇറാൻ പുറത്തുവിട്ടു. അന്തിമ കരാർ ഒപ്പുവെച്ച് മുപ്പത് ദിവസത്തിനുള്ളിൽ ഇറാന്റെ പരിസര പ്രദേശങ്ങളിൽ നിന്നും അമേരിക്കൻ സൈന്യം പൂർണ്ണമായി പിന്മാറുമെന്നാണ് പ്രധാന വ്യവസ്ഥ. കൂടാതെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് അടുത്ത അറുപത് ദിവസത്തേക്ക് ഇറാൻ യാതൊരുവിധ പണവും ഈടാക്കില്ല. അതിനുശേഷം ഒമാനുമായി ചേർന്ന് സംയുക്തമായായിരിക്കും ഇറാൻ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുകയെന്നും ഈ മേഖലയിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ പണം ഈടാക്കുമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു.

Share Email
LATEST excelnclexrn
Top