ടെഹ്‌റാന്‍: അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്ടര്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇറാന്‍ തകര്‍ത്തതിനു പിന്നാലെ യുഎസ് സേന ഇറാനില്‍ അതിശക്തമായ വ്യോമാക്രമണം നടത്തിയതോടെ ഇറാന്‍ അമേരിക്കുയുടെ അഞ്ചാം നാവികപ്പടയെ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് .ഇറാന്റെ സൈനീക വിഭാഗമായ ഇസ്‌ളാമിക് റവല്യൂഷനറി ഗാര്‍ഡ് ക്രോപ്‌സ് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ബഹ്‌റൈനില്‍ ആസ്ഥാനമായുള്ള അമേരിക്കന്‍ അഞ്ചാം നാവികസേനയ്ക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു.
സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്നും അമേരിക്കന്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്നുഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.
ഐആര്‍ജിസി റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ ആക്രമണങ്ങള്‍ ജാസ്‌ക്, സിറിക്, ഖെഷ്മ് ദ്വീപ് എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളെ ബാധിച്ചു. ഒരു ടെലികമ്മ്യൂണിക്കേഷന്‍ ടവര്‍ തകരുകയും രണ്ട് ജലസംഭരണി ടാങ്കുകള്‍ നശിക്കുകയും ചെയ്തതായി അവര്‍ അറിയിച്ചു ഇറാന്റെ പ്രസ്താവന ശരിവെയ്ക്കുന്ന താണഅ ബഹ്‌റൈന്റെ അറിയിപ്പ്. .ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ആക്രമണങ്ങള്‍ സ്ഥിരീകരിക്കുകയും ജനങ്ങളോട് സമീപത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അമേരിക്കന്‍ അപ്പാച്ചെ യുദ്ധ ഹെലികോപ്റ്റര്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം തകര്‍ന്നുവീണ സംഭവത്തിന് പിന്നാലെ, അമേരിക്ക ഇറാനെതിരെ സൈനിക ആക്രമണങ്ങള്‍ ആരംഭിക്കുകയും ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയുമായിരുന്നു.
അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള നിരവധി ഇറാനിയന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാര്‍ കേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
അല്‍ ജസീറ റിപ്പോര്‍ട്ട് പ്രകാരം, തെക്കന്‍ ഇറാനിലെ ജാസ്‌ക്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും ആക്രമണത്തിന്റെ വ്യാപ്തി സംബന്ധിച്ച് വ്യക്തതയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Iran reportedly attacked US Fifth Fleet















