ആണവവിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെ ഇറാന്‍ അംഗീകരിക്കില്ലെന്നു റിപ്പോര്‍ട്ട്

ആണവവിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെ ഇറാന്‍ അംഗീകരിക്കില്ലെന്നു റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയും- ഇറാനും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിലെ പ്രധാന വിഷയമായ സമ്പുഷ്ടീകരിച്ച യുറേനിയം ഉള്‍പ്പെടെയുള്ളവയ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇറാന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടായേക്കില്ലെന്നു സൂചന. അമേരിക്കന്‍ രഹസ്യാനേഷണ ഏജന്‍സികളായ സിഐഎയ്ക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ശുഭകരമായ വിശ്വാസമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വരും ആഴ്ച്ചകളില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചകളില്‍ ഇറാന്‍ അമേരിക്കയുടെ ആണവ നിലപാടിന് അനുകൂലമായ രീതിയില്‍ പ്രതികരിക്കുമോ എന്നതും ഏറ്റവും ശ്രദ്ധേയമാണ്.
ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങളാണ് അമേരിക്കന്‍ രഹസ്യാനേഷണ ഏജന്‍സികള്‍ യുഎസിലെ ഉന്നതര്‍ക്ക് കൈമാറിയിരിക്കുന്നത്. . ഇറാനുമായുള്ള കരട് ധാരണാപത്രം ഒപ്പുവെക്കപ്പെടുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍, സി.ഐ.എ. ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് പ്രസിഡന്റ് ട്രംപിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും മുമ്പില്‍ ഇക്കാര്യങ്ങള്‍ കരാറിലെ കാര്യങ്ങള്‍ അവതരിപ്പിച്ചു വ്യക്തത വരുത്തി.

ഇസ്രായേല്‍ അമേരിക്കയുമായി പങ്കുവെച്ച ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം, ട്രംപ് ഭരണകൂടം അംഗീകരിക്കാന്‍ തയ്യാറാകുന്ന തരത്തിലുള്ള അന്തിമ കരാറിന് ഇറാന്‍ സമ്മതിക്കില്ലെന്നാണ് സൂചന. എന്നാല്‍ ഈ കണ്ടെത്തലുകളെക്കുറിച്ച് പ്രസിഡന്റിനെ നേരിട്ട് അ്രറിയിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അമേരിക്കന്‍ ഏജന്‍സികളുടെ ഈ കണ്ടെത്തലുകള്‍ ച്രംപിന്റെ വിശ്വസ്ഥരില്‍ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന അംഗങ്ങളായ ജോണ്‍ റാറ്റ്ക്ലിഫ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് എന്നിവരുടെ സംശയങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ പോലും ഇറാന്‍ പാലിക്കുമോയെന്ന കാര്യത്തില്‍ ഇവര്‍ സ്വകാര്യമായി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Iran will not accept US position on nuclear issue, report says

Share Email
Top