വാഷിംഗ്ടണ്‍: കോടിക്കണക്കിന് ഡോളര്‍ മുടക്കി നവീകരണം നടത്തിയ അമേരിക്കയിലെ പ്രശസ്തമായ ലിങ്കണ്‍ മെമ്മോറിയല്‍ റിഫ്‌ലക്ടിംഗ് പൂളില്‍ വ്യപകമായി പായല്‍ പടര്‍ന്നു പിടിച്ചു. ഇതോടെ പൂള്‍ നവീകരണം സംബന്ധിച്ചു വ്യാപക വിമര്‍ശനം ഉയര്‍ന്നു. വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന എല്ലാവരും ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി പ്രതികരണവും ആരംഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റീരിയര്‍ കഴിഞ്ഞ ദിവസം പൂളിലെ വെള്ളത്തെക്കുറിച്ച് ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന പരാമര്‍ശം നടത്തിയിരുന്നു
. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ പൂളിന്റെ പല ഭാഗങ്ങളിലും പച്ച നിറത്തിലുള്ള ആല്‍ഗി വ്യാപിച്ചുകിടക്കുന്ന സ്ഥിതിയാണ്. പൂളിന്റെ അടിത്തറയില്‍ പൂശിയിരുന്ന പെയിന്റും പല ഭാഗങ്ങളിലും ഇളകി പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്.
പൂളിന്റെ സൗന്ദര്യം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ആല്‍ഗിയുടെ ചിത്രങ്ങളാണ് കൂടുതല്‍ പകര്‍ത്തുന്നത്. ചില പ്രതിഷേധക്കാര്‍ ടീം ആല്‍ഗേ’ എന്ന ബോര്‍ഡുമായി പൂളിന് ചുറ്റും പ്രകടനവും നടത്തി. നവീകരണത്തിലൂടെ യാതൊരു കാര്യമായ മാറ്റവും ഉണ്ടായിട്ടില്ലെന്നായിരുന്നു അവരുടെ വിമര്‍ശനം. നാഷ്ണല്‍ പാര്‍ക്ക് ജീവനക്കാര്‍ പൂളിനുള്ളില്‍ ഇറങ്ങി ആല്‍ഗി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 16 മില്യണ്‍ ഡോളറോളം ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Lincoln Memorial Reflecting Pool, renovated at a cost of crores, is covered in algae; renovation plan in controversy















