തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്രതിനുശേഷമുള്ള പോലീസ് തലപ്പത്തെ വലിയ അഴിച്ചുപണി നടത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉള്‍പപെടെയുള്ള സ്ഥാനത്തേയ്ക്ക് പുതിയ ആളെ നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി പി.വിജയനെ നിയമിച്ചു. നിലവില്‍ ഇന്റലിജന്‍സ് മേധാവിയായി പ്രവര്‍ത്തിക്കുക യായിരുന്നു.ഇന്റലിജന്‍സ് മേധാവി സ്ഥാനത്തേക്ക് ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. ജയില്‍ മേധാവിയായി എഡിജിപി എസ് ശ്രീജിത്തിനെ നിയമിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എച്ച് വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. കേരളത്തെ പിടിച്ചുലച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെ അന്വേഷിച്ച് പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടാിയരുന്ന എപി ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.
കണ്ണൂര്‍ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയെ തിരുവനന്ത പുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷ ണറായിരുന്ന കെ കാര്‍ത്തികിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റി. തൃശൂര്‍ റേഞ്ച് ഡിഐജിയായ ടി നാരാണയനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു.
ഹര്‍ഷിത അട്ടല്ലൂരിയാണ് പൊലീസ് ആസ്ഥാനത്തെ പുതിയ ഐജി. ആര്‍ നിശാന്തിനിയെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ഇന്റലിജന്‍സ് ഐജി സ്ഥാനത്ത് നിന്നും മാറ്റിയ എസ് ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു. കോഴിക്കോട് സിറ്റി കമ്മിഷണറായ മെറിന്‍ ജോസഫിനെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി മാറ്റി.
കെ എം സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഡോ. എ.നസീം ആണ് പുതിയ ഇടുക്കി ജില്ലാ പൊലീസ് മേധാവി. കൊല്ലം റൂറല്‍ എസ്പിയായിരുന്ന ടി കെ വിഷ്ണുപ്രദീപാണ് പുതിയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി. ഷാജി സുഗുണനെ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായും, ബി കെ പ്രശാന്തന്‍ കാണിയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു.
എ.അബ്ദുള്‍ റഷീദ് ആണ് പാലക്കാടിന്റെ പൊലീസ് മേധാവി. എസ്. ദേവ മനോഹറിനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും, ഉമേഷ് ഗോയലിനെ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി യായും, മുഹമ്മദ് നദീമുദ്ദീനെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. പി.നിതിന്‍രാജിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയാക്കി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ബി വി വിജയ ഭരത് റെഡ്ഡിയാണ് പുതിയ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍.
Major reshuffle in the police: P. Vijayan given charge of law and order: A.P. Shoukatthali Kozhikode City Police Commissioner













