യുപിയിൽ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: 14 മരണം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

യുപിയിൽ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: 14 മരണം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള കോച്ചിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർ മരണപ്പെട്ടു. ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്ത് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ ദരുരന്തം സംഭവിച്ചത്. അപകടത്തിൽ 14 പേർ മരിച്ച വിവരം ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അപകടത്തിൽ പരിക്കേറ്റ നാല് വിദ്യാർത്ഥികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അപകടത്തെക്കുറിച്ച് കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top