തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിധിക്കുമെന്നു കാട്ടി ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ആറ്റിങ്ങല്‍ സ്വദേശി സോണി തോമസിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്റ്റ് പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രിക്കെതിരേ ഇയാള്‍ വധഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്നു പറഞ്ഞ ഇയാള്‍ ഇതിനുള്ള കാരണമായി പറഞ്ഞത് തനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമല്ലെന്നാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊന്ന് തനിക്ക് പ്രശസ്തനാകണമെന്നും അദ്ദേഹം കാരണമായി പറഞ്ഞിട്ടുണ്ടെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് ഫോ്ണ്‍ ചെയ്ത ഇയാള്‍ ഫോണ്‍ എടുത്ത പൊലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിച്ച ശേഷം, മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നാണ് പ്രതി ചോദിച്ചത്.
സംഭവത്തിന് പിന്നാലെ കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയും കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇന്നു രാവിലെ ആറ്റിങ്ങലില്‍ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധഭീഷണി മുഴക്കി ഫോണ്‍ വിളിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
One arrested in Attingal for sending threatening message to kill Chief Minister















