വില്‍മിംഗ്ടണ്‍: യുഎസിലെ ഡെലവെയര്‍ സംസ്ഥാനത്തെ വില്‍മിംഗ്ടണില്‍ ആശുപത്രിയിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. പ്രതിക്കായുളള തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച്ചയാണ് നടുക്കുന്ന വെടിവെയ്പ് ഉണ്ടായത്. ആശുപത്രിയിലെ ജീവനക്കാരന്‍ തന്നെയാണ് തന്റെ സഹപ്രവര്ഡത്തകര്‍ക്കു നേരെ വെടി ഉതിര്‍ത്തതെന്നു വില്‍മിങ്ടണ്‍ പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരം 3.30ഓടെയാണ് വെടിവെപ്പ് നടന്നതെന്നും ഒരാള്‍ മരിച്ചതായും വില്‍മിങ്ടണ്‍ പൊലീസ് മേധാവി വില്‍ഫ്രെഡോ കാംപോസ് സ്ഥിരീകരിച്ചു. ജീവനക്കാര്‍ തമ്മിലുള്‌ല തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണമെന്നാണ് പ്രാഥമീക നിഗമനം.
വെടിവെയ്പിനു ് പിന്നാലെ പൊലീസ് ആശുപത്രി അടച്ചിട്ട് പരിശോധന നടത്തി. കുറ്റവാളി കെട്ടിടത്തില്‍ ഒളിച്ചിരിപ്പില്ലെന്നു വ്യക്തമായതിനു പിന്നാലെ ആശുപത്രിയിലെ നിയന്ത്രണം പിന്‍വലിച്ചു.വില്‍മിങ്ടണ്‍ മേയര്‍ ജോണ്‍ കാര്‍ണി, ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പിന്തുണ അറിയിച്ചു ഡെലവെയര്‍ ഗവര്‍ണര്‍ മാറ്റ് മെയറും സംഭവത്തെ ശക്തമായി അപലപിച്ചു.
‘വീട്ടിലായാലും, സ്‌കൂളിലായാലും, ജോലിസ്ഥലത്തായാലും, ആശുപത്രിയില്‍ ചികിത്സ തേടുമ്പോഴായാലും ഓരോ ഡെലവെയര്‍ സ്വദേശിക്കും സുരക്ഷിതത്വം അനുഭവിക്കാന്‍ അവകാശമുണ്ട്. തോക്കുപയോഗിച്ചുള്ള അക്രമത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് ആരും പൂര്‍ണമായും മുക്തരല്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
One dead, another injured in Delaware hospital shooting; widespread search for suspect















