എബോള വ്യാപനം:വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ

എബോള വ്യാപനം:വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ

ദുബായ്: ആഫ്രിക്കന്‍ രാജ്യങ്ങളിലെ എബോള വ്യാപനം അതിവേഗത്തിലായതിനു പിന്നാലെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളും.മുന്‍കരുതലുകളുടെ ഭാഗമായി യുഎഇയില്‍ നിന്നും വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും യുഎഇ പൗരന്മാര്‍ക്കുമായി ആരോഗ്യ മന്ത്രാലയം പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍പുറത്തിറക്കി. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യുഎഇയില്‍ എത്തുന്നതിന് മുന്‍പ് കുറഞ്ഞത് 21 ദിവസങ്ങളെങ്കിലും മറ്റ് രാജ്യങ്ങളില്‍ കഴിഞ്ഞിരിക്കണമെന്നും നിര്‍ദേശമുണ്ട്. യുഎഇ പൗരന്‍മാര്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പായി പോകുന്ന രാജ്യത്തെ എബോള വ്യാപന അസ്ഥയും അവിടുത്തെ ആരോഗ്യ മന്ത്രാലയങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളും കൃത്യമായി മനസ്സിലാക്കുക.യാത്രയ്ക്കിടയിലോ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമോ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്ടറെ കാണുകയും നിങ്ങളുടെ യാത്രാ വിവരങ്ങള്‍ കൃത്യമായി അവരെ ധരിപ്പിക്കുകയും ചെയ്യണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ ്‌വ്യക്തമാക്കുന്നു.

എബോള വായുവിലൂടെ പകരുന്ന രോഗമല്ലെന്നും രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമേ പകരുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

Ebola outbreak: UAE issues guidelines for travelers abroad

Share Email
LATEST excelnclexrn
More Articles
Top