കോട്ടയം: സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനി കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ . സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. എബോള വ്യാപനമുള്ള ആഫ്രിക്കന്‍ രാജ്യത്തു നിന്നുമെത്തിയതിനാലാണ് നിരീക്ഷണ ത്തിലുള്ളത്.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇവര്‍ക്ക് ഛര്‍ദി ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സുഡാനില്‍ നിന്നും ഇവര്‍ കണക്ഷന്‍ ഫ്‌ലൈറ്റിന് ഉഗാണ്ടയില്‍ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛര്‍ദിയും ഷുഗര്‍ ഉയര്‍ന്ന നിലയിലുമായിരുന്നു. ഇതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.
ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് അടുത്തിടെ എത്തിയതിനാല്‍ സ്വകാര്യ ആശുപത്രി ആരോഗ്യ വകുപ്പിനെ അറിയിച്ചതായും ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ച തായും അധികൃതര്‍ അറിയിച്ചു. സ്ത്രീയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് എബോള വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
Pala native woman who arrived from Sudan under observation at Medical College















