വാഷിംഗ്ടണ്‍: യുഎസിലെ മെയിനി സംസ്ഥാനത്തു നിന്നും സെനറ്റിലേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ഗ്രഹാം പ്ലാ്റ്റ്‌നറും റിപ്പബ്ലിക്കന്‍സിനെ പ്രതിനിധീകരിച്ച് സൂസന്‍ കോളിന്‍സും പോരാട്ടത്തിനിറങ്ങും. മെയിനി സംസ്ഥാനത്തെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയില്‍ വിജയിച്ച് പ്ലാറ്റ്‌നര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകുമെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ സൈനീകനായ പ്ലാറ്റ്‌നര്‍ നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏറെക്കാലമായി റിപ്പബ്ലിക്കന്‍ സെനറ്ററായ സൂസന്‍ കോളിന്‍സിനെ നേരിടും. സെനറ്റില്‍ ഭൂരിപക്ഷം നേടാനായി ഡെമോക്രാറ്റുകള്‍ പരമാവധി കഠിനപ്രയത്‌നം നടത്തുമെന്നുറപ്പാണ്. ഇതോടെ ഇടക്കാല തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പായി ഇത് മാറും.
ഡെമോക്രാറ്റിക് പ്രൈമറിയില്‍ ജാനറ്റ് മില്‍സും മുന്‍ മേരിലാന്‍ഡ് സംസ്ഥാന ഉദ്യോഗസ്ഥനായ ഡെവിഡ് കോസ്‌റ്റെല്ലോയും മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക പരിമിതി ചൂണ്ടിക്കാട്ടി മില്‍സ് ഏപ്രില്‍ അവസാനത്തോടെ പ്രചാരണം നിര്‍ത്തിവച്ചു. മേയ് അവസാനത്തില്‍ പുറത്തുവനന്ന ഒരു സര്‍വേയില്‍ കോസ്റ്റെല്ലോയെ കുറിച്ച് വോട്ടര്‍മാര്‍ക്ക് വളരെ കുറച്ച് പരിചയമേ ഉണ്ടായിരുന്നുള്ളുവെന്ന് കണ്ടെത്തിയിരുന്നു.
സമ്പത്തീക അസമത്വം കുറയ്ക്കുക എന്നത് പ്ലാറ്റ്‌നറുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണ്. അദ്ദേഹത്തിന് തുടക്കത്തില്‍ തന്നെ പ്രമുഖ പുരോഗമന രാഷ്ട്രീയ നേതാക്കളായ ബെര്‍നീ സാന്‍ഡേഴ്‌സ്, എലിസബത്ത് വാറെന്‍ എന്നിവരുടെ പിന്തുണ ലഭിച്ചിരുന്നു.മില്‍സ് മത്സരത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ സെനറ്റിലെ ഡെമോക്രാറ്റിക് നേതാവായ ചക് ഷൂമര്‍ ള്‍പ്പെടെയുള്ള പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളും പ്ലാറ്റ്‌നറെ പിന്തുണച്ചു. പ്രൈമറി പ്രചാരണത്തിനിടെ പ്ലാറ്റ്‌നര്‍ നിരവധി വിവാദങ്ങള്‍ നേരിട്ടിരുന്നു. . നാസി ചിഹ്നത്തോട് സാമ്യമുള്ളതായി ആരോപിക്കപ്പെട്ട ഒരു ടാറ്റൂ ഒരിക്കല്‍ അദ്ദേഹം ചെയ്തിരുന്നുവെന്ന ആരോപണവും, ചില സ്ത്രീകള്‍ക്ക് ലൈംഗിക സ്വഭാവമുള്ള സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണങ്ങളും ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതിന് മറുപടിയായി പ്ലാറ്റ്‌നര്‍ തന്റെ ജീവിതത്തില്‍ ‘വളരെ ഇരുണ്ട ഒരു കാലഘട്ടം’ ഉണ്ടായിരുന്നുവെന്നും, താന്‍ ‘പൂര്‍ണതയുള്ള ഒരു കാമുകന്‍ ആയിരുന്നില്ല’ എന്നും പ്രതികരിച്ചിരുന്നു.
Plattner-Collins battle for Senate in Maine















