യുഎസ് നയതന്ത്ര നീക്കങ്ങൾ, ഹോർമുസ് കടലിടുക്കിലെ സുരക്ഷയും പ്രാദേശിക സമാധാനവും; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ

യുഎസ് നയതന്ത്ര നീക്കങ്ങൾ, ഹോർമുസ് കടലിടുക്കിലെ സുരക്ഷയും പ്രാദേശിക സമാധാനവും; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ

അബുദാബി: യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ടു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് ചർച്ചയിലെ പ്രധാന വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും സുരക്ഷിതമാക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ഒപ്പം, പ്രതിരോധം, വാണിജ്യം എന്നീ മേഖലകളിൽ യുഎസും യുഎഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും തുടർന്നുള്ള പങ്കാളിത്തത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചതായി പിഗോട്ട് വ്യക്തമാക്കി.

യുദ്ധസമയത്ത് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആവർത്തിച്ചുള്ള ആക്രമണങ്ങളെ നേരിടുന്നതിൽ യുഎഇ കാണിച്ച ധീരതയെയും സഹിഷ്ണുതയെയും മാർക്കോ റൂബിയോ പ്രശംസിച്ചു. മേഖലയിൽ യുഎഇ നൽകുന്ന സമാനതകളില്ലാത്ത നേതൃത്വത്തിന് നന്ദി അറിയിച്ച അദ്ദേഹം, എമിറേറ്റ്‌സിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിൽ ആശങ്കയുള്ള ഗൾഫ് രാജ്യങ്ങളെ അനുനയിപ്പിക്കുന്നതിനായി റൂബിയോ നടത്തുന്ന ഔദ്യോഗിക ഗൾഫ് പര്യടനത്തിന്റെ ഭാഗമായായിരുന്നു ഈ കൂടിക്കാഴ്ച.

Share Email
LATEST excelnclexrn
More Articles
Top