വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുമുള്ള എതിര്‍പ്പ് വര്‍ധിക്കുമെന്ന വാദവുമായി ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍. എബിസി ന്യൂസിന്റെ ദിസ് വീക്ക് പരിപാടിയില്‍ സംസാരിക്കവെയാണ് ബുക്കറിന്റെ ഈ പ്രതികരണം.
ട്രംപ് ഭരണകൂടം അടുത്തിടെ നിര്‍ദേശിച്ച 1.8 ബില്യണ്‍ ഡോളറിന്റെ ആന്റി-വെപ്പണൈസേഷന്‍ ഫണ്ട് അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ വെല്ലുവിളിക്കപ്പെടുകയാണെന്ന് ബുക്കര്‍ ആരോപിച്ചു. പൊതുധനം ഒരു ഭരണാധികാരി നിയന്ത്രണങ്ങളില്ലാതെ ഇഷ്ടാനുസരണം വിനിയോഗിക്കുന്നത് തടയാനാണ് നമ്മുടെ വിപ്ലവം നടന്നത്. എന്നാല്‍ ഈ പ്രസിഡന്റ് നമ്മുടെ ജനാധിപത്യത്തെ എങ്ങനെ തകര്‍ക്കാമെന്നതിന്റെ ഒരു പാഠപുസ്തകമാണ് ഒരുക്കുന്നത്,’ ബുക്കര്‍ പറഞ്ഞു.സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗത്തിന് ഇരയായെന്ന് അവകാശപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായാണ് ഈ ഫണ്ട് രൂപീകരിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചത്.
അമേരിക്കയുടെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക 250 ഡോളര്‍ നോട്ടില്‍ ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തെയും ബുക്കര്‍ വിമര്‍ശിച്ചു. നിലവിലെ നിയമപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രം അമേരിക്കന്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല; അതിനായി കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്’രാജ്യത്തിന്റെ സ്ഥാപക വാര്‍ഷികം ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാകരുത്. ട്രംപ് ആളുകളെ വിഭജിക്കുന്ന നേതാവാണെന്നും ബുക്കര്‍ കുറ്റപ്പെടുത്തി.
Senator Cory Booker says opposition to Trump’s policies from the Republican Party will increase















