ഡമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ മുതിര്‍ന്ന അംഗം കൊല്ലപ്പെട്ടതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.സെന്റ്‌കോം പുറത്തുവിട്ട പ്രസ്താവനയില്‍ ഐഎസ് നേതാവായ അല്‍ ഹുസൈന്‍ അല്‍ ഉലവൈ ആണ് കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാരെയോ അമേരിക്കന്‍ മണ്ണിനെയോ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ശ്രമിക്കുന്ന ഭീകരരെ തടയുകയും ഇല്ലാതാക്കുകയും ചെയ്യാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നു സെന്റ് കോം വ്യക്തമാക്കി. ഡയര്‍ ഹസന്‍ ്‌രാമത്തില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച ഒരാള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സിറിയ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2019-ല്‍ സിറിയയില്‍ ഐഎസ് സൈനികമായി പരാജയപ്പെട്ടെങ്കിലും, സംഘടനയുമായി ബന്ധമുള്ള സ്ലീപ്പര്‍ സെല്ലുകള്‍ ഇപ്പോഴും സജീവമാണ്. ഐഎസിന്റെ ശേഷിക്കുന്ന ആളുകളെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കം സജീവമാണെന്നും സെന്റ്‌കോം വ്യക്്തമാക്കി.
Senior ISIS leader killed in US airstrike in northwest Syria















