തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോ?ഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ നടന്നത്. നേരത്തെ കേസില്‍ ജാമ്യം ലഭിച്ചപ്പോഴും ജയിലില്‍ കഴിയുമ്പോഴും എസ്‌ഐടി പോറ്റിയെ ചോദ്യം ചെയ്തിരുന്നു.
2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. കേസില്‍ ഓരോരുത്തരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത തേടിയതായും സൂചനയുണ്ട്.
2025ലും സമാനമായ രീതിയില്‍ സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്ത് അടക്കമുള്ള ആളുകളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ കേസിലാണ് ചില വ്യക്തതയ്ക്കായി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്.
ശബരിമല സ്വര്‍ണപ്പാളിക്കവര്‍ച്ച കേസില്‍ എസ്ഐടി സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം പരിശോധിക്കുകയും ചെയ്തു. മിഥുനമാസ പൂജകള്‍ക്ക് ശബരിമല നട തുറന്നതോടെയാണ് എസ്ഐടി സംഘമെത്തിയത്. തിരുവാഭരണ കമ്മീഷണര്‍ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തത്. ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന.
Special investigation team questions Unnikrishnan Potty again in Sabarimala gold robbery case
















