ഇറാൻ പ്രതിസന്ധി പരിഹരിക്കാൻ സംയുക്ത നീക്കം; യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ

ഇറാൻ പ്രതിസന്ധി പരിഹരിക്കാൻ സംയുക്ത നീക്കം; യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ

ടെഹ്റാൻ: ഇറാനുമായുള്ള സൈനിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായുള്ള പുതിയ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ശനിയാഴ്ച ഫോണിൽ നിർണ്ണായക ചർച്ച നടത്തി. ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഇറാനുമായി ഉണ്ടാക്കുന്ന ഏതൊരു കരാറും മേഖലയിൽ സുസ്ഥിരവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കുന്നതായിരിക്കണമെന്ന് ചർച്ചയിൽ പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രത്യേകം ഊന്നിപ്പറഞ്ഞു. സമാധാന കരാർ യാഥാർത്ഥ്യമായാൽ അത് പൂർണ്ണമായ തോതിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകാൻ ബ്രിട്ടൻ സന്നദ്ധമാണെന്ന് അദ്ദേഹം ട്രംപിന് ഉറപ്പുനൽകി. കരാറിന്റെ വിജയം ഉറപ്പാക്കാൻ മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് യുകെ ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ജി-7 (ഗ്രൂപ്പ് ഓഫ് സെവൻ) ഉച്ചകോടിക്ക് മുന്നോടിയായി ഇരുനേതാക്കളും വരും ദിവസങ്ങളിലും നിരന്തരം സമ്പർക്കം പുലർത്താൻ ധാരണയിലെത്തിയതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. അതേസമയം ഇരുനേതാക്കളും തമ്മിൽ നടന്ന ഈ നിർണ്ണായക ഫോൺ സംഭാഷണത്തെക്കുറിച്ച് പ്രതികരണമറിയാൻ വൈറ്റ് ഹൗസിനെ ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ലഭ്യമായിട്ടില്ലെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Share Email
LATEST excelnclexrn
Top