pulimoottil

ഇറാന് അമേരിക്ക 300 മില്യണ്‍ ഡോളര്‍ നല്കുമെന്ന വാര്‍ത്ത വ്യാജമെന്നു ട്രംപ്

ഇറാന് അമേരിക്ക 300 മില്യണ്‍ ഡോളര്‍ നല്കുമെന്ന വാര്‍ത്ത വ്യാജമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍- അമേരിക്ക സമാധാന കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറാന് അമേരിക്ക 300 മില്യണ്‍ ഡോളര്‍ നല്കുമെന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ലെന്ന് സമ്മതിച്ചതായും ട്രംപ് പ്രഖ്യാപിച്ചു.

പശ്ചിമേഷ്യയിലെ 100 ദിവസത്തിലധികം നീണ്ടുനിന്ന സൈനിക സംഘര്‍ഷം അവസാനിപ്പിക്കുന്ന തിനായി വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയ്ിതാണെന്ന സൂചനയാണ് ട്രംപ് നല്കുന്നത. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍പങ്കുവെച്ച കുറിപ്പില്‍ലാണ് ട്രംപ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ‘ആണവായുധം ഒരിക്കലും കൈവശം വെക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്! കൂടാതെ, ഇറാന് അമേരിക്ക 300 മില്യണ്‍ ഡോളര്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണ്്. ഡെമോക്രാറ്റുകള്‍ പ്രചരിപ്പിക്കുന്നതാണിത്.

യുദ്ധം അവസാനിപ്പിക്കുന്നതിനും ടെഹ്റാന്റെ ആണവ പദ്ധതി, ഉപരോധങ്ങള്‍ പിന്‍വലിക്കല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മില്‍ കരട് കരാറില്‍ ഒപ്പുവെച്ചതിന് തൊട്ടടുത്ത ദിവസമാണ് ട്രംപിന്റെ ഈ പോസ്റ്റ് വന്നത്. എന്നാല്‍ കരാറിന്റെ വിശദവിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല കൂടാതെ സ്ഥിരമായൊരു സമാധാനം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

Trump calls report that US will give Iran $300 million fake

Share Email
LATEST excelnclexrn
More Articles
Top