ഇറാനു നേരെ പുതിയ വ്യോമാക്രമണം നടത്തുന്നതിനു മുമ്പ് ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്്ച്ച നടത്തി ട്രംപ്

ഇറാനു നേരെ പുതിയ വ്യോമാക്രമണം നടത്തുന്നതിനു മുമ്പ് ദേശീയ സുരക്ഷാ സംഘവുമായി കൂടിക്കാഴ്്ച്ച നടത്തി ട്രംപ്

വാഷിംഗ്ടണ്‍:: ഇടക്കാല വെടിനിര്‍ത്തലിനു പിന്നാലെ ഇറാനു നേരെ പുതിയ വ്യോമാക്രമണം നടത്തുന്നതിനു മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ദേശീയസുരക്ഷാ സംഘവുമായി അടിയന്തിരമായി ചര്‍ച്ചകള്‍ നടത്തി. ആക്രമണങ്ങളുടെ വ്യാപ്തി,ലക്ഷ്യമിടുന്ന മേഖലകള്‍, ഈ ആക്രമണം നിലവിലെ സമാധാന ചര്‍ച്ചകളെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ തുടങ്ങിയവ ആശയവിനിമയത്തില്‍ ഉന്നയിക്കപ്പെട്ടു.

മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ നല്കുന്ന സൂചന പ്രകാരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അമേരിക്കന്‍ ഭരണകൂട പ്രതിനിധികള്‍ തുടര്‍ച്ചയായി ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ ഭാഗത്തു നിന്നുമുണ്ടായതിലും ശക്തമായ തിരിച്ചടികള്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയും യുഎസ് തള്ളിക്കളയുന്നില്ല

ഇതിനിടെ കഴിഞ്ഞ ദിവസം ഖത്തര്‍ പ്രതിനിധികള്‍ ഇറാന്‍ സന്ദര്‍ശിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ന്ിലനിര്‍്ത്താനുള്ള അവസാനഘട്ട ശ്രമവും നടത്തി. എന്നാല്‍ ഈ ചര്‍ച്ച കാര്യമായ പുരോഗതി കൈവരിച്ചില്ല. ഖത്തറിന്റെ മധ്യസ്ഥതയില്‍ ആണ് ആശയവിനിമയം നടക്കുന്നത്. ഇറാനെ ചര്‍ച്ചാ മേശയിലേക്ക് തിരികെ കൊണ്ടുവരാന്‍ അമേരിക്ക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനിടെ നയതന്ത്ര ബന്ധങ്ങള്‍ തുടരാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Trump meets with national security team before launching new airstrikes on Iran

Share Email
LATEST excelnclexrn
More Articles
Top