വിസാ വിവാദത്തില്‍ പ്രതികരണവുമായി ട്രംപ്: ശരിയായ ആളുകകള്‍ രാജ്യത്തേക്ക് വന്നാല്‍ മന്ത്രിയെന്ന് അമേരിക്കന്‍ പ്രസിഡന്റ്

വിസാ വിവാദത്തില്‍ പ്രതികരണവുമായി ട്രംപ്: ശരിയായ ആളുകകള്‍ രാജ്യത്തേക്ക് വന്നാല്‍ മന്ത്രിയെന്ന് അമേരിക്കന്‍ പ്രസിഡന്റ്

വാഷിംഗ്ടണ്‍:  ലോക ഫുട്‌ബോള്‍ ആരവത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ വിസാ ഇറാന്‍, സൊമാലിയക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള വിസാ വിവാദത്തില്‍ പ്രതികരണവുമായി പ്രസിഡന്റ് ട്രംപ്. ലോകകപ്പിനായി രാജ്യത്തേക്ക് ശരിയായ ആളുകള്‍ മാത്രമാണ് പ്രവേശിക്കു ന്നതെന്ന് ഉറപ്പാക്കാന്‍ തന്റെ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

റോയിട്ടേഴ്സാണ്ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായിപ്രതികരിച്ച ട്രംപ് രാജ്യത്തിന്റെ സുരക്ഷയും കുടിയേറ്റ മാനദണ്ഡങ്ങളും പാലിച്ച്  സന്ദര്‍ശകര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിലാണ് തന്റെ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു. കാനഡയും മെക്‌സിക്കോയുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത വേദിയില്‍, ആകെ നടക്കുന്ന 104 മത്സരങ്ങളില്‍ ഭൂരിഭാഗത്തിനും അമേരിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി അമേരിക്കയുടെ കുടിയേറ്റ, അതിര്‍ത്തി നയങ്ങള്‍ ടൂര്‍മെന്റിന്റെ നിറംകെടുത്തുന്നുവെന്ന വിമര്‍ശന ങ്ങള്‍ക്കിടെയാണ് ട്രംപിന്റെ ഈ പ്രതികരണം.

വിസ നിരസിക്കല്‍, യാത്രാ നിയന്ത്രണങ്ങള്‍, സുരക്ഷാ പരിശോധനകള്‍ എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി വിവിധ മനുഷ്യാവകാശ സംഘടനകളും ഫുട്‌ബോള്‍ രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു. ലോകകപ്പ് ആരംഭി ക്കുന്നതിന് മുമ്പ് തന്നെ വംശീയമായ വേര്‍തിരിക്കല്‍, നിരീക്ഷണം, കര്‍ശനമായ കുടിയേറ്റ നിയമപാലനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്  മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായ നടന്ന സംഭവങ്ങള്‍ ഫുട്‌ബോള്‍ ആരാധകരെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാന്റെ ദേശീയ ടീമിനെ അരിസോണയിലെ പരിശീലന ക്യാമ്പില്‍ നിന്ന് അയല്‍രാജ്യമായ മെക്‌സിക്കോയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. ചില ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കന്‍ പ്രവേശന വിസ നിഷേധിച്ചു. ്. ആഫ്രിക്കയിലെ മികച്ച റഫറിമാരില്‍ ഒരാളായ  സൊമാലിയന്‍ റഫറി ഒമര്‍ ആര്‍ട്ടനെ അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ഭീകര സംഘടനകളിലെ സംശയാസ്പദമായ അംഗങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ആര്‍ട്ടന് പ്രവേശനം നിഷേധിച്ചതെന്നാണ് യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് തെളിയിക്കുന്ന കൂടുതല്‍ വിശദാംശങ്ങളോ വിവരങ്ങളോ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. എയര്‍പോര്‍ട്ട് റണ്‍വേയില്‍ ഒരു സെനഗല്‍ കളിക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ദേഹപരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അമേരിക്കയില്‍ ലോകകപ്പിനായി പ്രവേശിക്കുന്നതിലുള്ള നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ചില യാത്രക്കാരും ആശങ്ക അറിയിച്ചിട്ടുണ്ട്.

Trump responds to visa controversy: US President says minister if the right people come to the country

Share Email
LATEST excelnclexrn
More Articles
Top