ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുമായി കൂടിക്കാഴ്ച്ചയ്ക്ക് തയാറെന്നു ട്രംപ്

ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുമായി കൂടിക്കാഴ്ച്ചയ്ക്ക് തയാറെന്നു ട്രംപ്

വാഷിഗ്ടണ്‍: ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുമായി കൂടിക്കാഴ്ച്ചയ്ക്ക് തയാറെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
മാസങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിച്ച് ഒരു കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചാല്‍ ഇറാന്‍ പരമാധികാരിയുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച്ച താന്‍ വളരെ വലിയ ഒരു ബഹുമതിയായി കണക്കാക്കുമെന്നു ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇത്തരം കൂടിക്കാഴ്ചകള്‍ തികച്ചും സമാധാനപരവും പരസ്പര ബഹുമാനത്തോടും കൂടിയായിരിക്കും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മില്‍ വലിയ കരാര്‍ ഉണ്ടാകുകയാണെങ്കില്‍, ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടേക്കാമെന്നും ഏതൊരു കൂടിക്കാഴ്ചയെയും അതീവ ബഹുമാനത്തോടെ മാത്രമായിരിക്കും താന്‍ സമീപിക്കുകയെന്ന് കൂട്ടിച്ചേര്‍ത്ത ട്രംപ്, ഖമേനി ചില മേഖലകളില്‍ വളരെ നല്ല പ്രതിച്ഛായയുള്ള ഒരു പ്രൊഫഷണല്‍ വ്യക്തിത്വമായിരിക്കാമെന്നും അഭിപ്രായപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതികളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ യുഎസ്-ഇറാന്‍ ഉഭയകക്ഷി ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമായി തുടരുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പുതിയ പ്രതികരണങ്ങള്‍

അമേരിക്ക വേണമെന്നു വെച്ചാല്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ സാധിക്കുമെന്ന തന്റെ മുന്‍ അവകാശവാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരം ഒരു നടപടിയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Trump says he is open to meeting with Iran’s Supreme Leader Mojtaba Khamenei

Share Email
LATEST excelnclexrn
More Articles
Top