pulimoottil

ഇറാന്‍ – അമേരിക്ക സമാധാനക്കരാര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടപ്പായേക്കുമെന്നു ട്രംപ്

ഇറാന്‍ – അമേരിക്ക സമാധാനക്കരാര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടപ്പായേക്കുമെന്നു ട്രംപ്

വാഷിംഗ്ടണ്‍: മാസങ്ങളായുള്ള ഇറാന്‍-അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ ഒരാഴ്്ച്ചയ്ക്കുള്ളില്‍ നടപ്പായേക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്്. ഇറാനുമായുളള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്ന തിനുമായുള്ള കരാര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഒപ്പുവെയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷി ക്കുന്നതെന്നു എബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

സമാധാന കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോവുകയാണെന്നും നിലവിലുണ്ടായിരുന്ന ചെറിയ തടസങ്ങള്‍ മാറ്റിയതായും ട്രംപ് പറഞ്ഞു. ലെബനോനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ കടുത്ത അസംതൃപ്തിയിലായിരുന്നതായും ഇക്കാര്യത്തില്‍ ഇസ്രയേലിനോട് വെടിനിര്‍ത്തലിനു നിര്‍ദേശിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഇരുവരും വെടിനിര്‍ത്തല്‍ നടപ്പാക്കിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള സമാധാന കരാര്‍ ഒരു സൈനിക വിജയത്തേക്കാള്‍ മികച്ചതായിരിക്കാമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ കരാറിന് ഇതുവരെ അന്തിമ അംഗീകാരം നല്‍കിയിട്ടില്ലെന്നും, ഇനിയും ചില കാര്യങ്ങളില്‍ ധാരണയിലെത്തേണ്ടതുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

Trump says Iran-US peace deal could be implemented within a week

Share Email
LATEST excelnclexrn
Top