pulimoottil

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ കരടില്‍ ഒപ്പവെച്ചെന്ന് ട്രംപ്: ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച്ച തുറക്കും

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ കരടില്‍ ഒപ്പവെച്ചെന്ന് ട്രംപ്: ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച്ച തുറക്കും

ടെഹ്റാന്‍: ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്ക- ഇറാന്‍ സംഘര്‍ഷം അവസാനി പ്പിക്കുന്നതിനായുള്ള കരട് സമാധാന കരാറില്‍ ഒപ്പുവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച്ച കരാര്‍ ഔദ്യോഗീകമായി ഒപ്പുവെയ്ക്കും. ഇതോടെ മാസങ്ങള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അവസാനമാകും.

ജനീവയില്‍വെള്ളിയാഴ്ച കരാറിന്റെ ഔദ്യോഗിക ഒപ്പിവെയ്ക്കല്‍ നടക്കും. താത്കാലിക വെടിനിര്‍ത്തല്‍ 60 ദിവസത്തേക്കുകൂടി നീട്ടാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. ഇറാന്‍ മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥയായ ലെബനനിലെ വെടിനിര്‍ത്തലും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹോര്‍
ആഗോളചരക്കുനീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്നും പാത ടോള്‍രഹിതമാകുമെന്നും ട്രംപ് അറിയിച്ചു. യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു. ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള വാണിജ്യക്കപ്പലുകളുടെ ഗതാഗതം തടയുന്നതിനായി ഹോര്‍മുസില്‍ ഏപ്രില്‍ 13 മുതല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് കരാര്‍ വിവരം ആദ്യം പ്രഖ്യാപിച്ചത്. ലെബനനുള്‍പ്പെടെ എല്ലാ യുദ്ധമുഖങ്ങളിലുമുള്ള സൈനികനടപടികള്‍ ഉടനടി നിര്‍ത്തിവെക്കാന്‍ ഇറാനും യു എസും സമ്മതിച്ചതായി ഷഹബാസ് പറഞ്ഞു. വെടിനിര്‍ത്തല്‍ കാലയളവില്‍ ഇറാന്റെ ആണവായുധമോഹം തടയാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ നടക്കും. 60 ദിവസത്തിനകം അന്തിമ കരാര്‍ ഉണ്ടായില്ലെങ്കില്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Trump says US-Iran peace deal draft signed; Strait of Hormuz to open on Friday

Share Email
LATEST excelnclexrn
More Articles
Top