വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാനക്കരാറിന്റെ പൂര്‍ണ രൂപം പ്രസിഡന്റ് ട്രംപ് ബുധനാഴ്ച്ച പുറത്തുവിട്ടേക്കുമെന്നു വൈസ് പ്രസിഡന്റ് ഡെ.ഡി വാന്‍സ്. ട്രംപ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുളളതായും ധാരണപത്രം ബുധനാഴ്ച്ച പുറത്തുവിടാനാണ് ലക്ഷ്യമിടുന്നതെന്നും പരമാവധി വൈകിയാല്‍ അതു വെള്ളിയാഴ്ച്ച വരെ നീണ്ടേക്കാമെന്നും വാന്‍സ് ചൊവ്വാഴ്ച മെഗിന്‍ കെല്ലിയുടെ റേഡിയോ പരിപാടിയില്‍ പറഞ്ഞു.
കരാര്‍ ബുധനാഴ്ച പുറത്തുവരുന്നതാണോ വെള്ളിയാഴ്ച പുറത്തുവരുന്നതാണോ എന്നത് വലിയ കാര്യമല്ല. അതുകൊണ്ടാണ് ഞങ്ങള്‍ അതിന് കൂടുതല്‍ പ്രാധാന്യം നല്‍കാത്തത്. കാരണം ഏറ്റവും വൈകിയാലും വെള്ളിയാഴ്ചയ്ക്കകം അതിന്റെ പൂര്‍ണരൂപം പുറത്തുവരും,’ അദ്ദേഹം വ്യക്തമാക്കി.യുറേനിയം സമ്പുഷ്ടീകരണവും അതിന്റെ പരിശോധനയും സ്ഥിരീകരണ നടപടികളും ചര്‍ച്ചയുടെ ഭാഗമാണെന്ന് വാന്‍സ് പറഞ്ഞു.
എന്നാല്‍ എല്ലാ തരത്തിലുള്ള സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തുന്ന കരാറാണോ ഇത് എന്നത് വ്യക്തമായില്ല. അവര്‍ക്ക് ഈ കരാറിന്റെ നേട്ടങ്ങള്‍ ലഭിക്കണമെങ്കില്‍, സമ്പുഷ്ടീകരണ വിഷയം ചര്‍ച്ചയില്‍ ഉണ്ടായിരിക്കും. അതിലും പ്രധാനമായി, പരിശോധനയും സ്ഥിരീകരണ സംവിധാനങ്ങളും ചര്‍ച്ചയിലെ പ്രധാന ഘടകങ്ങളായിരിക്കുമെന്നും വാന്‍സ പറഞ്ഞു.സാമ്പത്തിക ഇളവുകള്‍ നല്കല്‍ , ഉപരോധങ്ങള്‍ പിന്‍വലിക്കല്‍, , മരവിപ്പിച്ചിരിക്കുന്ന ആസ്തികളുടെ മോചനം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇറാന്റെ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു
Trump to release full text of Iran peace deal














