സിയാറ്റിലിന് സമീപം കരടിയുടെ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് പരിക്ക്

സിയാറ്റിലിന് സമീപം കരടിയുടെ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് പരിക്ക്

സിയാറ്റിലിന്‍: യുഎസില്‍ കരടിയുടെ ആക്രമണത്തില്‍ രണ്ടു കൗമാരക്കാര്‍ക്ക് പരിക്കേറ്റു. സിയാറ്റിലിനു സമീപം മൗണ്ട് സൈ പര്‍വതത്തിനു സമീപത്താണ് കൗമാരകകാര്‍ക്ക് കരടി ആക്രമണം നേരിടേണ്ടി വന്നത്. മൗണ്ട് സൈയിലൂടെ ഒരു സംഘം കാല്‍നടയാത്ര നടത്തുന്നതിനിടെയാണ് കരടി സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നും കിംഗ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഓടി രക്ഷപെടുന്നതിനിടെ ഒരാള്‍ ഒറ്റപ്പെട്ടു. ഇയാളെ കരടി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ ഓടി രക്ഷപെട്ടു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് കണങ്കാല്‍ മുറിഞ്ഞതാണ് രണ്ടാമത്തെ കൗമാരക്കാരന് പരിക്കേറ്റതെന്ന് അധികൃതര്‍ പറഞ്ഞു.കരടി ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ മലമുകളില്‍ നിന്ന് താഴേക്കെത്തിക്കാന്‍ കിംഗ് കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘവും ഷെരീഫ് ഓഫീസും പ്രവര്‍ത്തിച്ചു. എ.ടി.വി. വാഹനത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റയാള്‍ക്ക് പരിമിതമായ രീതിയില്‍ നടക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.


സംഭവത്തെ തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. കരടിയെ കണ്ടെത്തുന്നതിനായി വാഷിങ്ടണ്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് വകുപ്പ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്യുന്നതിനായി മൗണ്ട് സൈയിലെ ട്രയലുകള്‍ അടച്ചുപൂട്ടി.

മൗണ്ട് സൈ പ്രദേശത്ത് കരടികളെ സാധാരണയായി കാണാറുണ്ടെങ്കിലും ആക്രമണങ്ങള്‍ വളരെ അപൂര്‍വമാണെന്ന് ഷെരീഫ് ഓഫീസ് വ്യക്തമാക്കി. വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്.


Two teenagers injured in bear attack near Seattle

Share Email
LATEST excelnclexrn
More Articles
Top