ഇസ്രയേല്‍ അറിയാതെ അമേരിക്ക-ഇറാന്‍ ചര്‍ച്ച: അമേരിക്ക – ഇറാന്‍ കരാറിനെക്കുറിച്ചുളള ട്രംപിന്റെ പ്രഖ്യാപനം നെതന്യാഹുവിനെ അമ്പരിപ്പിച്ചതായി സൂചന

ടെല്‍ അവീവ്: അമേരിക്കയും ഇറാനും തമ്മില്‍ ഈ ആഴ്ച്ച അവസാനത്തോടെ കരാര്‍ ഒപ്പുവെയ്ക്കുമെന്നുളള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം ഇസ്രയേലിനെ അമ്പരിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇറാനെതിരേയുള്ള അമേരിക്കന്‍ നീക്കത്തിന് ചുക്കാന്‍ പിടിച്ച ഇസ്രയേല്‍ കൃത്യമായി അറിയാതെയാണ് ഇപ്പോഴത്തെ സമാധാന കരാര്‍ സംബന്ധിച്ച നീക്കങ്ങളെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

അമേരിക്കയും ഇറാനും തമ്മില്‍ രൂപം കാണ്ടുവരുന്ന ധാരണാപത്രത്തെ കുറിച്ച് പ്രസിഡന്റ ഡോണ്‍ഡ് ട്രംപുമായി സംസാരിച്ചതായും ഈ ധാരണാപത്രത്തില്‍ ഇസ്രായേല്‍ ഒരു കക്ഷിയല്ലെന്നും വ്യാഴാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു:

ഇസ്രായേല്‍ ഈ ധാരണാപത്രത്തിന്റെ ഭാഗമല്ലെങ്കിലും, ചര്‍ച്ചകളുടെ അവസാനം ഉണ്ടാകുന്ന അന്തിമ കരാറില്‍ സമ്പുഷ്ടമാക്കിയ ആണവ വസ്തുക്കള്‍ നീക്കം ചെയ്യുക, സമ്പുഷ്ടീകരണ അടിസ്ഥാനസൗകര്യങ്ങള്‍ പൊളിച്ചുനീക്കുക, മിസൈല്‍ ഉല്‍പ്പാദനം നിയന്ത്രിക്കുക, കൂടാതെ മേഖലയിലെ ഭീകര പ്രതിനിധി സംഘങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുമെന്ന് പ്രസിഡന്റ് ട്രംപ് ഉറപ്പുനല്‍കിയതില്‍ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.’

പ്രസിഡന്റ് ട്രംപ് സാമൂഹ്യമാധ്യമങ്ങളിലൂടെ അമേരിക്ക-ഇറാന്‍ കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയപ്പോള്‍, അത് നെതനയാഹുവിനെ അമ്പരപ്പിച്ചുവെന്ന് വിഷയവുമായി അടുത്ത ബന്ധമുള്ള ഉറവിടം വ്യക്തമാക്കി. പുറത്തുവരുന്ന സൂചനകള്‍ പ്രകാരം കരാറിന് അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങളില്‍ ഇസ്രായേലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അന്തിമഘട്ട ചര്‍ച്ചകളിലോ അംഗീകാര നടപടികളിലോ ഇസ്രായേലിന് നേരിട്ടുള്ള പങ്കാളിത്തമോ മുന്‍കൂര്‍ വിവരമോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

US-Iran talks without Israel’s knowledge: Trump’s announcement about the US-Iran deal reportedly surprised Netanyahu

Share Email
LATEST excelnclexrn
More Articles
Top