വാഷിംഗ്ടണ്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തിലൂടെ അമേരിക്ക കടന്നുപോകുമ്പോഴും പലിശനിരക്കില്‍ മാറ്റം വരുത്താതെ തുടരാന്‍ തീരുമാനം. ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച്ചയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്ത കെവിന്‍ വാര്‍ഷ് ഫെഡ് ചെയര്‍മാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പലിശനിരക്ക് തീരുമാനമാണിത്.
പണപ്പെരുപ്പം രണ്ടു ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു വാര്‍ഷ് പ്രതികരിച്ചു.നിലവില്‍ വിലക്കയറ്റത്തിന്റെ വാര്‍ഷിക നിരക്ക് ഫെഡിന്റെ ലക്ഷ്യത്തേക്കാള്‍ ഇരട്ടിയിലധികമാണ്.. തുടര്‍ച്ചയായുളള വില വര്‍ധന അമേരിക്കന്‍ ജനതയ്ക്ക് വലിയ ഭാരമാണെന്നും ഈ കമ്മിറ്റി വിലസ്ഥിരത ഉറപ്പാക്കുമെന്നും വാര്‍ഷ് വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (FOMC)യിലെ 12 അംഗങ്ങളും പലിശനിരക്ക് നിലവിലെ നിലയില്‍ തുടരണമെന്ന് ഏകകണ്ഠമായി വോട്ടുചെയ്തു.ഇതിലൂടെ നിലവിലെ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷും മുന്‍ ചെയര്‍മാന്‍ ജെറോം പവലും ഒരേ നിലപാട് സ്വീകരിച്ചു.എന്നാല്‍, കമ്മിറ്റിയിലെ ഒന്‍പത് അംഗങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പലിശനിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നു എഫ്ഒഎംസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.ഊര്‍ജമേഖല ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ വിതരണ പ്രതിസന്ധികള്‍ വിലവര്‍ധനവിന് കാരണമായതായി കമ്മിറ്റിയുടെവിലയിരുത്തല്‍.അമേരിക്കയും ഇറാനും തമ്മില്‍ അടുത്തിടെ ഉണ്ടായ ധാരണ സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം നല്‍കുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ഫെഡിന്റെ തീരുമാനം വന്നത്.
വെള്ളിയാഴ്ച ഔദ്യോഗികമായി ഒപ്പുവെക്കാനിരിക്കുന്ന കരാറിനെ തുടര്‍ന്ന് പെട്രോള്‍ വില മാര്‍ച്ചിന് ശേഷമുള്ള ആദ്യമായി ഗാലണിന് നാല് ഡോളറിന് താഴെയെത്തി.എങ്കിലും ഇന്ധനവിലകള്‍ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലവാരത്തേക്കാള്‍ ഇപ്പോഴും കൂടുതലാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയര്‍ന്ന നിലയില്‍ തുടരുന്നു.സിഎംഇ ഫെഡ് വാച്ച് ടൂള്‍ അനുസരിച്ച് 2026 അവസാനത്തോടെ പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്.ഡിസംബറില്‍ കാല്‍ ശതമാനം0 വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
US leaves interest rates unchanged amid highest inflation in three years















