നോക്ക് ഔട്ട് റൗണ്ടില്‍ യുഎസിനു തകര്‍പ്പന്‍ ജയം: ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത് രണ്ടു ഗോളിന്

നോക്ക് ഔട്ട് റൗണ്ടില്‍ യുഎസിനു തകര്‍പ്പന്‍ ജയം: ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത് രണ്ടു ഗോളിന്

വാഷിംഗ്ടണ്‍: ലോകകപ്പ് ഫുട്‌ബോള്‍ നോക്ക് ഔട്ട് റൗണ്ടില്‍ യുഎസിന് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ രണ്ടു ഗോളഉകള്‍ക്ക് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഓസീസ് താരം കാമറൂണ്‍ ബോര്‍ജസിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ യുഎസ്എ, അലക്‌സ് ഫ്രീമാന്റെ ഹെഡര്‍ ഗോളിലൂടെ വിജയം സ്വന്തമാക്കി.
ഓസീസ് ഡിഫന്‍ഡര്‍ കാമറൂണ്‍ ബോര്‍ജസിന്റെ കാലില്‍ നിന്നാണ് ആദ്യ സെല്‍ഫ് ഗോള്‍ . 43ാം മിനിറ്റില്‍ അലക്‌സ് ഫ്രീമാന്‍ ഹെഡ്ഡറിലൂടെ രണ്ടാം ഗോള്‍ സ്വന്തമാക്കി.

ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വാര്‍ പരിശോധനയില്‍ ഗോള്‍ അനുവദിക്കുകയായിരുന്നു.മത്സരം തുടങ്ങിയത് തന്നെ അമേരിക്കന്‍ ആധിപത്യത്തിലൂടെയായ.ിരുന്നു.ു. 11ാം മിനിറ്റില്‍ ഫൊലാരിന്‍ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ മുന്നേറിയ ബലോഗണെ തടയാനുള്ള ഓസീസ് താരം കാമറൂണ്‍ ബോര്‍ജസിന്റെ ശ്രമം പരാജയപ്പെട്ടു. ബോര്‍ജസിന്റെ കാലില്‍ തട്ടിയ പന്ത് സ്വന്തം വല കുലുക്കി. യുഎസ് 10 മുന്നിലെത്തി.

ഗോള്‍ നേടി സമനില പിടിക്കാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമം ഫലം കണ്ടില്ല. യുഎസിനെ തടയാനുള്ള ശ്രമത്തിനിടെ ഓസീസ് ഡിഫന്‍ഡര്‍മാരായ ജോര്‍ദാന്‍ ബോസും അലെസ്സാന്‍ഡ്രോ സിര്‍ക്കാറ്റിയും യെല്ലോ കാര്‍ഡ് കണ്ടു. 43ാം മിനിറ്റിലാണ് യുഎസിന്റെ രണ്ടാം ഗോള്‍ പിറന്നത്.

കിക്കെടുത്തത് അന്റോണീ റോബിന്‍സന്‍ ആണെങ്കിലും പന്ത് സെര്‍ജിനോ ഡസ്റ്റിലൂടെ ഗോള്‍ പോസ്റ്റിനു തൊട്ടുമുന്നിലെത്തിയ അലക്‌സ് ഫ്രീമാന്റെ മുന്നിലേക്ക് .ഫീമാന്‍ ആ പന്ത് ഹെഡ് ചെയ്ത് വലയിലേക്കു തട്ടിയിടുകയായിരുന്നു. ലൈന്‍ റഫറി ഉടനെ ഓഫ് സൈഡ് ഫ്‌ലാഗ് ഉയര്‍ത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ അനുവദിച്ചു.

USA scores a stunning victory in the knockout round: defeating Australia by two goals

Share Email
LATEST excelnclexrn
Top