swayamvara
pulimoottil

കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ വഴി മുടക്കി കാട്ടാന

കാട്ടാന ആക്രമണം പരിശോധിക്കാനെത്തിയ വനംമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ വഴി മുടക്കി കാട്ടാന

തൃശൂര്‍: തൃശൂര്‍ വാഴച്ചാലില്‍  കാട്ടാനയുടെ ആക്രമണം പരിശോധിക്കാനായി എത്തിയ വനംവകുപ്പ് മന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര മുടക്കി കാട്ടാനക്കൂട്ടം.  തൃശ്ശൂര്‍ വാഴച്ചാലിന ടുത്ത് ചാര്‍പ്പയിലെ വനംവകുപ്പ് ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി ഷിബുബേബി ജോണ്‍ പോകുന്നതിനി ടെയാണ് കാട്ടാനക്കൂട്ടം വഴിമുടക്കിയത്.  ഇന്നലെ രാത്രി ആയിരുന്നു സംഭവം.

ചാര്‍പ്പയിലായിരുന്നു കാട്ടാന നിന്നത്.  തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയും സംഘവും യാത്ര പുനഃരാരംഭിച്ചത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു. ജനവാസമേഖലയിലെ കാട്ടാനശല്യം ഒഴിവാക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുമെന്ന് ഷിബു ബേബി ജോണ്‍ അറിയിച്ചു.

Wild elephant blocks Forest Minister’s convoy to investigate elephant attack

Share Email
LATEST excelnclexrn
Top