മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമത്തിന്റെ മാറ്റ് വാനോളമുയർത്തി കേരളത്തിലെ ഏറ്റവും ജനകീയനായ എംഎൽഎ ചാണ്ടി ഉമ്മൻ UKKCA കൺവൻഷന് മുഖ്യാതിഥിയായി എത്തുന്നു. വ്യത്യസ്‌തമായ ഇലക്ഷൻ പ്രചരണങ്ങളിലൂടെ പുതുപ്പള്ളിയിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലേയും താരമായി മാറിയ ചാണ്ടി ഉമ്മന്റെ സാന്നിധ്യം ജൂലൈ നാലിലെ കൺവൻഷന് കൂടുതൽ പകിട്ടേകും.
UK യിലെ ക്നാനായ ഒത്തുചേരലുകൾ നീണ്ട 25 വർഷങ്ങൾ പൂർത്തിയാക്കുന്നു. വിജയ ഗീതങ്ങൾ പാടി ഓരോ കൺവൻഷനും ജന സാഗരമാകുമ്പോൾ ചെറിയ തുടക്കത്തിൽ നിന്ന് മഹാ പ്രസ്ഥാനമായി UKKCA വളർന്നു നിൽക്കുന്നു.സ്വന്തം ജീവനെപ്പോലെ ഇക്കാലമെത്രയും സംഘടനയെ സ്നേഹിയ്ക്കാൻ, സംഘടനയ്ക്കായി സമയം മാറ്റി വയ്ക്കാനും യാത്ര ചെയ്യാനും മടി കാണിയ്ക്കാതെ നൂറുകണക്കിനാളുകൾ എങ്ങനെ മുന്നോട്ട് വന്നു, എങ്ങനെ തിരിച്ചൊന്നും ലഭിയ്ക്കാതെ സംഘടനയ്ക്കുവേണ്ടി ഊർജ്ജ്വസ്വലമായി പ്രവർത്തിയ്ക്കാൻ ഇന്നും മുന്നോട്ട് വരുന്നു എന്നതിന് ഒരുത്തരമേയുള്ളൂ, ബന്ധങ്ങൾ വേർപിടാതോർക്കുന്ന മക്കൾക്ക് കാരണമായവരെല്ലാരും കൂടിട്ട് നൻമ വരുത്തി തരുന്നതു തന്നെ.
ഇനിയും വിജയഗാഥകൾ രചിയ്ക്കാൻ, പുതുചരിത്രമെഴുതാൻ മുന്നോട്ട് കുതിയ്ക്കുന്ന മഹാപ്രസ്ഥാനത്തിന്റെ രജത ജൂബിലി ഉത്ഘാടന വേളയിൽ വ്യത്യസ്‌തമായ ജന സമ്പർക്ക പരിപാടികളിലൂടെ കേരളത്തിലെ സമ്മദിദായകരുടെ കണ്ണിലുണ്ണിയായി മാറിയ ചാണ്ടി ഉമ്മൻ തിരക്കുകൾ മാറ്റിവച്ച് എത്തുമ്പോൾ കൺവൻഷൻ ആവേശത്തിൽ മുങ്ങിയ UK യിലെ ക്നാനായ സമൂഹത്തിന് ഇരട്ടി മധുരമാണ് ലഭിയ്ക്കുന്നത്.
കൺവൻഷന്റെ പ്രധാന ആകർഷണ ങ്ങളിലൊന്നായ സമുദായ റാലിക്കായി വിവിധ യൂണിറ്റുകൾ ആവേശപൂർവം തയ്യാറെടു ക്കുകയാണ്. ആന, മയിൽ, ഒട്ടകം, കേരളീയ കലാരൂപങ്ങൾ, ഭീമൻ പായ്ക്കപ്പലുകൾ എന്നിവ ഉൾപ്പെടുന്ന വർണാഭമായ ഫ്ളോട്ടുകളും കലാപരിപാടികളും റാലിയെ കൂടുതൽ മനോഹരമാക്കും. പ്രശസ്ത കൊറിയോഗ്രാഫറായ Kalabhavan Nais നയിക്കുന്ന സ്വാഗതനൃ ത്തത്തിനായി നൂറിലധികം കുട്ടികൾ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു.
മുൻവർഷ ങ്ങളിലേതുപോലെ ഭക്തിനിർഭരമായ ദിവ്യബലിയോടെയായിരിക്കും കൺവൻഷന് തുടക്കമാകുക. ആത്മീയതയും സാംസ്കാരിക പൈതൃകവും സമൂഹ ഐക്യവും ഒരുമിക്കുന്ന ഈ രജതജൂബിലി ആഘോഷം UKKCAയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
UKKCA പ്രസിഡന്റ് മാത്തുക്കുട്ടി ആനകുത്തിക്കൽ, വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ മൂശാരിപ്പറമ്പിൽ, സെക്രട്ടറി ജോബി നാരകത്തിനാംകുന്നേൽ, ജോയിന്റ് സെക്രട്ടറി അനൂപ് അലക്‌സ്, ട്രഷറർ ഫെലിക്സ‌് അബ്രഹാം, ജോയിന്റ് ട്രഷറർ മോൻസി തോമസ്, അഡ്വൈസർമാരായ സിബി തോമസ് കണ്ടത്തിൽ, സിറിൽ പനംകാല എന്നിവർ നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ കൺവൻഷൻ്റെ ഒരുക്കങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ചു.
രജതജൂബിലിയുടെ തിളക്കത്തോടെയും സമൂഹത്തിന്റെ ഐക്യത്തിന്റെ ശക്തിയോടെയും നടക്കുന്ന ഈ മഹാസംഗമം യു.കെയിലെ ക്‌നാനായ സമൂഹത്തിന്റെ അഭിമാന മുഹൂർത്തമായി മാറുമെന്ന് ഉറപ്പാണ്.
Popular MLA Chandy Oommen arrives as chief guest at UK KCA Silver Jubilee Convention














