ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA ) മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നവംബര്‍ 30 വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാം

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA ) മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നവംബര്‍ 30 വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാം

വടക്കെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA ) മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നവംബര്‍ 30 വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് സംഘാടകര്‍ പത്രക്കുറുപ്പില്‍ അറിയിച്ചു.

മാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും സമഗ്ര സംഭാവനകള്‍ക്കുമായാണ് മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കായി ‘മാധ്യമശ്രീ ‘, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ ഇന്ത്യ പ്രസ് ക്ലബ് നല്‍കുന്നത്. പുരസ്‌കാരജേതാക്കള്‍ക്ക് യഥാക്രമം 1 ലക്ഷം രൂപയും , 50,000 രൂപയും പ്രശംസാപത്രവും സമ്മാനിക്കും.

കൂടാതെ ദൃശ്യ-അച്ചടി-ഓണ്‍ലൈന്‍ മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും . 25000 രൂപയും പ്രശംസാപത്രവും ആണ് പുരസ്‌കാര ജേതാക്കള്‍ക്കു നല്‍കുക . മാധ്യമരംഗത്തെ സമഗ്ര സംഭാവന • മികച്ച വാര്‍ത്താ കവറേജ് (അച്ചടി, ഓണ്‍ലൈന്‍) • മികച്ച ഫീച്ചര്‍ (പത്രങ്ങള്‍, ആനുകാലികങ്ങള്‍) • മികച്ച വാര്‍ത്താചിത്രം (അച്ചടി) • മികച്ച വാര്‍ത്താ അവതാരകന്‍ / അവതാരക (ടെലിവിഷന്‍) • മികച്ച അന്വേഷണാത്മക വാര്‍ത്ത (ടെലിവിഷന്‍) • മികച്ച വെബ് ലേഔട്ടും അവതരണവും • മികച്ച യുവ മാധ്യമപ്രവര്‍ത്തകന്‍ / പ്രവര്‍ത്തക എന്നിവരെയാണ് വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തമായും, പൊതുജനങ്ങള്‍ക്ക് മികവുറ്റവരെ നോമിനേഷനിലൂടെയും പുരസ്‌കങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ അവാര്‍ഡുകളിലൊന്നായ ഇതിനായി വിപുലമായ പങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ indiapressclub.org/nomination/ സന്ദര്‍ശിക്കുക. അപേക്ഷയോടൊപ്പം അനുബന്ധ വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോ ലിങ്കുകള്‍ എന്നിവയും അപ്ലോഡ് ചെയ്യാവുന്നതാണ്. നവംബര്‍ 30-ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. മാധ്യമ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ തോമസ് ജേക്കബ്, ഡോ. എം.വി. പിള്ള, ജോസ് പനച്ചിപ്പുറം എന്നിവരടങ്ങിയ പ്രഗത്ഭ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

2027 ജനുവരി 8-ന് വൈകിട്ട് 5 മണിക്ക് കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. • കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ? രാജു പള്ളത്ത്: (732) 429-9529 – അനില്‍ ആറന്മുള: (713) 882-7272 ?- ജയന്‍ ജോസഫ്: (215) 744-7242 -ഇമെയില്‍: indiapressclubofna2027@gmail.com വെബ്‌സൈറ്റ്: www.indiapressclub.org

Nominations for the India Press Club of North America’s (IPCNA) 'Madhyamasree' and 'Madhyamaratna' awards can be submitted until November 30.
Share Email
LATEST excelnclexrn
Top