ബെന്നിച്ചന്‍ തോമസ്
പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ കുടുംബസംഗമമായ ‘ലൂമിന 2026’ നവംബര്‍ 14-ന് നടന്നു. ഇടവക വികാരി ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്തും വിവിധ ഇടവക സംഘടനകളുടെ ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ റാണിസ് എം.എസ്.എം.ഐ. അനുഗ്രഹപ്രഭാഷണം നടത്തി. എം.എസ്. എം.ഐ. സന്യാസസമൂഹത്തില്‍നിന്ന് മദര്‍ ബെന്‍സി റാപ്പിയും മറ്റു സിസ്റ്റര്‍മാരും സംഗമത്തില്‍ പങ്കെടുത്തു.









എട്ട് വാര്‍ഡുകളിലായി മുന്നൂറോളം കുടുംബങ്ങളുള്ള ഇടവകയില്‍നിന്ന് വിവിധ തലമുറകളിലെ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അവതരണങ്ങള്‍ പ്രേക്ഷകര്‍ക്ക് കലയുടെ ആസ്വാദനത്തിനൊപ്പം വിശ്വാസജീവിതത്തെക്കുറിച്ച് ചിന്തിക്കാനും അവസരമൊരുക്കി. കലയും ആത്മീയതയും ഒത്തുചേര്‍ന്ന വേദിയില്‍ കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും ഒരുമിച്ച് അണിനിരന്നത് കുടുംബസംഗമത്തിന്റെ പ്രത്യേകതയായി.
വികാരിയോടൊപ്പം കൈക്കാരന്മാരായ ജോര്‍ജ് വര്‍ഗീസ്, റിച്ചാര്‍ഡ് സ്‌കറിയ, ബിജു എബ്രഹാം, ജോബി ജോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എസ്.എം.സി.സി.യും ലേഡീസ് ഫോറവും ചേര്‍ന്ന് ചുമതലകള്‍ നിര്‍വഹിച്ചു. യുവജന പ്രതിനിധികള്‍ വേദിയിലെ പരിപാടികള്‍ ഏകോപിപ്പിച്ചു.
The ‘Lumina 2026’ family gathering of St. Mary’s Parish, Pearland, took place.
















