യൂത്ത് കോണ്‍ഗ്രസുകാരെ വിമാനത്തിനുള്ളില്‍ ആക്രമിച്ചെന്ന പരാതിയില്‍ ഇ.പി ജയരാജനെതിരേ തുടരന്വേഷണത്തിന് ഉത്തരവ്

യൂത്ത് കോണ്‍ഗ്രസുകാരെ വിമാനത്തിനുള്ളില്‍ ആക്രമിച്ചെന്ന പരാതിയില്‍ ഇ.പി ജയരാജനെതിരേ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തി നുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി ജയരാജന്‍  ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസില്‍ തുടന്വേഷണത്തിന് ഉത്തരവ്. ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറും ചേര്‍ന്ന് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കരെ വിമാനത്തില്‍ വച്ച് ആക്രമിച്ചു വെന്നായിരുന്നു പരാതി.

പോലീസില്‍ പരാതി നല്‍കിയെങ്കിലും തെളിവ് ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശി ക്കുകയായിരുന്നു. എന്നാല്‍ ഇതിനെതി രെ പരാതിക്കാരിലൊരാളായ ഫര്‍സീന്‍ മജിദ് അഭിഭാഷകനായ മൃദുല്‍ ജോണ്‍ മാത്യു മുഖേന തര്‍ക്കം സമര്‍പ്പിക്കുകയും ഇതേ തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ അടക്കമുള്ള പരിശോധിച്ച ശേഷം വിശദമായ അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് നിര്‍ദ്ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11 ന്റേതാണ് പുതിയ ഉത്തവ്

Further investigation ordered against EP Jayarajan for allegedly attacking Youth Congress members on a plane

Share Email
Top