swayamvara
pulimoottil

പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസബന്ധം, പുതിയ ദൗത്യത്തിലേക്ക്; ലീലാ മാരേട്ടിനൊപ്പം ഡോ. ബ്രിജിറ്റ് ജോര്‍ജ്

പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസബന്ധം, പുതിയ ദൗത്യത്തിലേക്ക്; ലീലാ മാരേട്ടിനൊപ്പം ഡോ. ബ്രിജിറ്റ് ജോര്‍ജ്

ഫൊക്കാനയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. ബ്രിജിറ്റ് ജോര്‍ജ് മത്സരിക്കുന്നു. ലീലാ മാറേറ്റും ടീമും നേതൃത്വം നല്‍കുന്ന ടീമിന്റെ ഭാഗമായാണ് ഡോ. ബ്രിജിറ്റ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ലീലാ മാറേറ്റും ടീമും നേതൃത്വം നല്‍കുന്ന ഈ ടീം, സാധാരണക്കാരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. ബ്രിജിറ്റ് ജോര്‍ജ് ഒരു സവിശേഷ വ്യക്തിത്വം. 2012-ല്‍ മലയാളി മങ്ക പട്ടം നേടിയത് ഡോ. ബ്രിജിറ്റ് ജോര്‍ജാണ്.അന്ന് ആ കിരീടം അവര്‍ക്ക് സമ്മാനിച്ചത് നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാറേറ്റായിരുന്നു എന്നത് ശ്രദ്ധേയമാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം, വീണ്ടും ലീലാ മാറേറ്റോടൊപ്പം ചേര്‍ന്ന് സംഘടനയെ നയിക്കാന്‍ അവസരം ലഭിച്ചത് നിയോഗമായി അവര്‍ കാണുന്നു.

”എന്റെ മകളെപ്പോലെയാണ് ബ്രിജിറ്റ്; 12 വര്‍ഷം മുന്‍പ് കിരീടം ചൂടിച്ചപ്പോള്‍ തോന്നിയ അതേ സ്‌നേഹവും വിശ്വാസവും ഇപ്പോഴുമുണ്ട്, ഏറ്റവും അര്‍ഹയായ സ്ഥാനാര്‍ത്ഥിയാണ് ബ്രിജിറ്റ്,” എന്ന് ലീലാ മാറേറ്റ് വ്യക്തമാക്കുന്നു. യുവതലമുറയെ എല്ലാ മേഖലകളിലും പ്രോത്സാഹിപ്പിക്കുന്ന ലീലാ മാറേറ്റിന്റെ ദര്‍ശനം ബ്രിജിറ്റിലൂടെ കൂടുതല്‍ ശക്തമാകുന്നു.

സൗമ്യതയും ദൃഢനിശ്ചയവും ഒരുമിക്കുന്ന നേതൃത്വശൈലിയാണ് ഡോ. ബ്രിജിറ്റ് ജോര്‍ജിന്റെ ഏറ്റവും വലിയ പ്രത്യേകത. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വിവിധ തലങ്ങളുമായി സ്വാഭാവികമായി ആശയവിനിമയം നടത്താനും, എല്ലാവരെയും ഒരേ വേദിയില്‍ കൂട്ടിയിണക്കാനും കഴിയുന്ന വ്യക്തിത്വമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്. ടീമിന്റെ സൗകുമാര്യതയും പ്രവര്‍ത്തനക്ഷമതയും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വമാണ് അസോസിയേറ്റ് സെക്രട്ടറി എന്ന നിലയില്‍ അവര്‍ നല്‍കുമെന്ന് ടീമംഗങ്ങള്‍ വിശ്വസിക്കുന്നു.

പ്രവര്‍ത്തനമികവും നേട്ടങ്ങളും

ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണായി (20222024) പ്രവര്‍ത്തിച്ചതാണ് ഡോ. ബ്രിജിറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക പദവി.
വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അവര്‍ പൂര്‍ണ്ണമായും നടപ്പിലാക്കി.കേരളത്തിലെ 10 അര്‍ഹരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 1 ലക്ഷം രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ അവര്‍ക്ക് സാധിച്ചു. ഈ പദ്ധതി 2023 ഏപ്രിലില്‍ നടന്ന ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ വെച്ച് നടപ്പിലാക്കി.

കോട്ടയത്തെ ‘ജ്യോതിസ് സ്‌പെഷ്യല്‍ സ്‌കൂള്‍’ എന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള സ്ഥാപനത്തിന് ഫണ്ട് സമാഹരിക്കുകയും, അവിടെ ഒരു പുതിയ സെന്‍സറി ഇന്റഗ്രേഷന്‍ യൂണിറ്റ് വാങ്ങുന്നതിനായി മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു.താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കൃത്യമായി നടപ്പിലാക്കി എന്നതാണ് തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയെന്ന് ഡോ. ബ്രിജിറ്റ് പറയുന്നു.

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി നടപ്പിലാക്കുന്ന ‘മെഡിക്കല്‍ ആന്‍ഡ് പ്രിവിലേജ് കാര്‍ഡ്’ പദ്ധതി കൂടുതല്‍ ലളിതവും ജനകീയവുമാക്കുമെന്ന ഉറപ്പ് ഡോ. ബ്രിജിറ്റ് നല്‍കുന്നു. മെഡിക്കല്‍ രംഗത്തെ പരിചയം കൊണ്ട്, സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന രീതിയില്‍ ഈ പദ്ധതിയെ വിപുലീകരിക്കും.

നേതൃത്വത്തിന്റെ വാക്കുകളില്‍

ജോര്‍ജ് ഓലിക്കല്‍ (ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി):
”അങ്ങേയറ്റം ആത്മവിശ്വാസമുള്ള വ്യക്തിയാണ് ബ്രിജിറ്റ്; ആരോഗ്യരംഗത്തെ അനുഭവപരിചയമുള്ളതിനാല്‍ പറയേണ്ടതിലപ്പുറം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു; ലീലാ മാറേറ്റും സംഘവും ചേര്‍ന്നൊരുക്കിയ ഈ പൂര്‍ണ്ണ ടീം ഫൊക്കാനയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്.”

രേവതി പിള്ള (ട്രഷറര്‍ സ്ഥാനാര്‍ത്ഥി):
”ബ്രിജിറ്റില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്; ഗവേഷണ ബിരുദവും മികച്ച നെറ്റ്വര്‍ക്കിംഗും തന്ത്രങ്ങളും ഉള്ള ബ്രിജിറ്റിന്റെ സാന്നിധ്യം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കും.”

ലീലാ മാറേറ്റും ടീമും നേതൃത്വം നല്‍കുന്ന ഈ ടീം, ഫൊക്കാനയെ ഒരു പുതിയ ഉയരത്തിലേക്ക് നയിക്കാന്‍ സജ്ജമാണ്. വോട്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി ശരിയായ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ടീം അഭ്യര്‍ത്ഥിക്കുന്നു.

A twelve-year bond of trust leads to a new mission; Dr. Brigit George joins Leela Maret.

Share Email
Top