pulimoottil

എന്തിനെയും നേരിടാൻ സജ്ജമായി ഗൾഫ് രാജ്യങ്ങൾ, മേഖലയിൽ യുദ്ധഭീതി ശക്തം: വ്യോമപ്രതിരോധം ശക്തമാക്കി, സമാധാന ചർച്ചകൾക്ക് ഊർജ്ജിത ശ്രമം

എന്തിനെയും നേരിടാൻ സജ്ജമായി ഗൾഫ് രാജ്യങ്ങൾ, മേഖലയിൽ യുദ്ധഭീതി ശക്തം: വ്യോമപ്രതിരോധം ശക്തമാക്കി, സമാധാന ചർച്ചകൾക്ക് ഊർജ്ജിത ശ്രമം

ദോഹ: ആഗോളതലത്തിൽ നിലനിൽക്കുന്ന കടുത്ത അനിശ്ചിതാവസ്ഥ കണക്കിലെടുത്ത്, വരാനിരിക്കാൻ സാധ്യതയുള്ള ഏത് സാഹചര്യത്തെയും നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അതിർത്തികളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വലിയ തോതിൽ ശക്തമാക്കാനാണ് രാജ്യങ്ങൾ മുൻഗണന നൽകുന്നത്. ഒപ്പം തന്നെ അതീവ സുപ്രധാനമായ എണ്ണ-പ്രകൃതിവാതക സംഭരണശാലകൾ, വിമാനത്താവളങ്ങൾ, ശുദ്ധീകരണ പ്ലാന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് ചുറ്റും സൈനിക സന്നദ്ധതയും സുരക്ഷയും ഗൾഫ് രാജ്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഇറാനിൽ നിന്നും തങ്ങളുടെ അതിർത്തി ലക്ഷ്യമാക്കി വന്ന നിരവധി ഡ്രോണുകളും മിസൈലുകളും വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി ബഹ്‌റൈൻ വ്യക്തമാക്കി. സമാനമായ രീതിയിൽ വ്യോമാക്രമണങ്ങൾ പ്രതിരോധിച്ചതായി മേഖലയിലെ മറ്റ് പല രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാൽ, എത്ര ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉണ്ടെങ്കിലും ദീർഘകാലം തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കുക അസാധ്യമാണെന്ന ആശങ്ക വിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്. സംഘർഷം കൂടുതൽ വഷളായാൽ തന്ത്രപ്രധാനമായ വലിയ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടാകുമെന്ന ഭീതി നിലനിൽക്കുന്നു. ഇത് മേഖലയിലെ സുരക്ഷയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വൻ തിരിച്ചടിയായി മാറും.

ഈ സാഹചര്യത്തിലാണ് യുദ്ധരംഗത്തുള്ള ഇരുവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനും ചർച്ചകളിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുമായി ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങൾ നയതന്ത്ര തലത്തിൽ ഊർജ്ജിത ശ്രമങ്ങൾ നടത്തുന്നത്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുക മാത്രമാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക മാർഗ്ഗമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

Share Email
LATEST excelnclexrn
More Articles
Top