swayamvara
pulimoottil

അമേരിക്കന്‍ ജനതയുടെ ദേശസ്‌നേഹം അതിരുകളില്ലാത്തത്: ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ ദേശസ്‌നേഹം അതിരുകളില്ലാത്തതാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ശനിയാഴ്ച വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ നടന്ന ആഘോഷത്തിലായിരുന്നു അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കിയ ദേശ സ്‌നേഹികള പ്രശംസിക്കുകയും അമേരിക്കന്‍ ജനതയുടെ ദേശസ്‌നേഹത്തെയും ആത്മവിശ്വാസത്തെയും ഉയര്‍ത്തിക്കാട്ടുകയും ചെയ്തത്.

1776ല്‍ ദേശ സ്‌നേഹികള്‍ വീണ്ടെടുത്തപതാകയോടുള്ള വിശ്വസ്തത നാം വീണ്ടും പ്രതിജ്ഞ ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ ആശയം എന്നെന്നേക്കുമായി നിലനില്‍ക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പറയുന്ന തന്റെ സേവ് അമേരിക്ക ആക്ടരിനെക്കുറിച്ചും പരാമര്‍ശിച്ചു. ശക്തമായ ഇടിമിന്നലും മഴയും മൂലം പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്.

American people’s patriotism knows no bounds: Trump

Share Email
LATEST excelnclexrn
Top