pulimoottil

വീടു വാങ്ങണമെങ്കില്‍ കൈപൊള്ളും: യുഎസില്‍ ഭവനവില സര്‍വകാല റിക്കാര്‍ഡില്‍

വീടു വാങ്ങണമെങ്കില്‍ കൈപൊള്ളും: യുഎസില്‍ ഭവനവില സര്‍വകാല റിക്കാര്‍ഡില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീടുകള്‍ വാങ്ങണമെങ്കില്‍ കൈപൊള്ളുന്ന സ്ഥിതി. നിലവില്‍ ഭവനവില സര്‍വകാല റിക്കാര്‍ക്കാഡിലാണ്. ഇതോടെ വീടുകളുടെ വില്‍പനയും മന്ദഗതിയിലായി. നാഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍റ്റേഴ്‌സ് (NAR) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുക ളനുസരിച്ച് മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ വീടുകളുടെ വില്‍പ്പന 2.4 ശതമാനം കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 2.8 ശതമാനം വര്‍ധനയുണ്ട്.

എന്നാല്‍ സാമ്പത്തീക വിദഗ്ധരുടെ സൂചനകള്‍ പ്രകാരം ഈ സാമ്പത്തീക വര്‍ഷം 42.1 ലക്ഷം യൂണിറ്റിന്റെ വാര്‍ഷിക വില്‍പ്പനയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വാര്‍ഷിക കണക്കില്‍ 40.9 ലക്ഷം യൂണിറ്റായി ഇത് കുറഞ്ഞതായും വ്യക്തമാക്കുന്നു.2023 മുതല്‍ അമേരിക്കയിലെ ഭവനവില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 40 ലക്ഷം യൂണിറ്റിനടുത്ത് തന്നെ തുടരുകയാണ്.

ഭവനവില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതാണ് . അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്ക ഉയര്‍ത്തിയതോടെ, വസന്തകാലത്തിന് ശേഷം പലിശനിരക്കുകള്‍ പൊതുവെ ഉയരുന്ന പ്രവണതയാണ് ഉണ്ടായത്.രാജ്യവ്യാപകമായി വീടുകളുടെ വില ഉയരുന്ന പ്രവണതയാണഅ കാണുന്നത്. അമേരിക്കയില്‍ വീടുകളുടെ വില തുടര്‍ച്ചയായി 36 മാസമായി ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.

Buying a home will burn a hole in your pocket: US housing prices hit an all-time high.
Share Email
Top