swayamvara
pulimoottil

നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമര കുറ്റക്കാരന്‍; തൂക്കിക്കൊന്നോളു എന്ന് കോടതിയോട് ചെന്താമര

നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമര കുറ്റക്കാരന്‍; തൂക്കിക്കൊന്നോളു എന്ന് കോടതിയോട് ചെന്താമര

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമര കുറ്റക്കാരനെന്നു കോടതി, പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാ ണ് വിധി പ്രസ്താവിച്ചത്.  മലമ്പുഴ ജയിലില്‍ കഴിയുന്ന ചെന്താമരയെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നരവര്‍ഷം കഴിയുമ്പോഴാണ് കോടതി വിധി പറയുന്നത്.

നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയില്‍ നിന്നുള്ള വ്യക്തിയാണ് പ്രതി.  തന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളു എന്ന പരാമര്‍ശം പ്രതി നടത്തി.പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരനേയും അമ്മ ലക്ഷ്മിയെയും കൊടുവാള്‍ കൊണ്ട് വെട്ടിക്കൊല പ്പെടുത്തുക ആയിരുന്നു.

മുന്‍പ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസില്‍ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണു പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്.

ആദ്യ കേസില്‍ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Chenthamara found guilty in the Nenmara double murder case.

Share Email
LATEST excelnclexrn
Top