pulimoottil

യുഎസിലെ അഞ്ചു സംസ്ഥാനങ്ങളിലായി 1,600 പേര്‍ക്ക് സൈക്ലോസ്‌പോറിയാസിസ് രോഗബാധയെന്നു റിപ്പോര്‍ട്ട്

യുഎസിലെ അഞ്ചു സംസ്ഥാനങ്ങളിലായി 1,600 പേര്‍ക്ക് സൈക്ലോസ്‌പോറിയാസിസ് രോഗബാധയെന്നു റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയിലെ അഞ്ചു സംസ്ഥാനങ്ങളഇലയാി 1,600 പേര്‍ക്ക്സൈ ക്ലോസ്‌പോറി യാസിസ് രോഗബാധയെന്നു റിപ്പോര്‍ട്ട്. ആരോഗയ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂണിയറാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധയെക്കുറിച്ച് അമേരിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (ഇഉഇ) അന്വേഷണം ആരംഭിച്ചതിന് ശേഷം കെനഡി ആദ്യമായാണ് പരസ്യമായി പ്രതികരിക്കുന്നത്.വയറിളക്കവും വയറുവേദനയുമാണ് സൈക്ലോസ്‌പോറിയാസിസ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ കയറിയാല്‍ രണ്ടു മുതല്‍ 14 ദിവസത്തിനുള്ളില്‍ ഇത് പ്രകടമാകും.

രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തിയെന്നും ചില ടാക്കോബെല്‍ റെസ്‌റ്റോറന്റുകളില്‍ ഉപയോഗിച്ചിരുന്ന ഐസ്ബര്‍ഗ് ലെറ്റൂസിലൂടെയാണ് രോഗവ്യാപനമെന്നും ഇവര്‍ വ്യക്തമാക്കി. ടെയ്ലര്‍ ഫാംസ് (ഠമ്യഹീൃ എമൃാ)െ എന്ന കമ്പനിയാണ് ഈ ലെറ്റൂസുകള്‍ വിതരണം ചെയ്തത്. ഇവ മെക്‌സിക്കോയുടെ മധ്യഭാഗത്തുനിന്നാണ് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

തുടര്‍ന്ന് കമ്പനി 27 സംസ്ഥാനങ്ങളിലായി വിതരണം ചെയ്ത ഡസന്‍ കണക്കിന് ലെറ്റൂസ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുകയും മധ്യ മെക്‌സിക്കോയില്‍ നിന്ന് ഐസ്ബര്‍ഗ് ലെറ്റൂസ് വാങ്ങില്ലെന്നു തീരുമാനിക്കുകയും ചെയ്തു. രോഗ്വ്യാപനം നിയന്ത്രിക്കുന്നതില്‍ ഫെഡറല്‍ സര്‍ക്കാരിനെതിരേ ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഒസോഫ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു.ഭക്ഷ്യസുരക്ഷാ നിരീക്ഷണ പദ്ധതികളില്‍ വരുത്തിയ മാറ്റങ്ങളിലൂടെ ഭക്ഷ്യസുരക്ഷയെ ദുര്‍ബലമാക്കിയെന്നാണ് ഒസോഫിന്റെ ആരോപണം.

Cyclosporiasis infection reported in 1,600 people across five US states.
Share Email
LATEST excelnclexrn
More Articles
Top