swayamvara
pulimoottil

പിണറായി വിജയന്റെ മകള്‍ വീണയുടെ കണ്ണൂരിലെ ഭൂമി പരിശോധിച്ച് ഇഡി സംഘം

പിണറായി വിജയന്റെ മകള്‍ വീണയുടെ കണ്ണൂരിലെ ഭൂമി പരിശോധിച്ച് ഇഡി സംഘം

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ  പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കണ്ണൂരിലെ ഭൂമി മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഭൂമിയുടെ ആധാരവുമായി എത്തിയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

80 സെന്റ് ഭൂമി ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. വില്ലേജ് ഓഫിസര്‍ കാണിച്ചുകൊടുത്ത ഈ സ്ഥലത്തിന്റെയും ഫോട്ടോകള്‍ പകര്‍ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഭൂമിയുടെ നികുതി രേഖകള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പിണറായി വിജയന്റെ മകള്‍ ടി വീണയെ ഇതിനു മുമ്പ്  രണ്ടു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യുമെന്ന സൂചനകള്‍ക്കിടെയാണ് കണ്ണൂര്‍ പിണറായിയിലെ ഭൂമിയില്‍ പരിശോധന നടത്തിയത്. നേരത്തെ വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു

Ed team searching veena t kannur house .

Share Email
Top