ജോര്‍ജി വര്‍ഗീസ്, ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
ഫ്‌ലോറിഡ : നാല്പതു വര്‍ഷത്തെ ഫൊക്കാന ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഓഗസ്റ്റ് 7 നു പെന്‍സല്‍വാനിയയിലെ പോകനോസിലുള്ള കലഹാരി റിസോര്‍ട്ടില്‍ അരങ്ങേരുന്നതെന്നു ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് പ്രസ്ഥാവിച്ചു.
രാവിലെ 8 നു കൂടുന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തോടെനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ്.
2 പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് 76-സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്.
മുന്‍ ഫൊക്കാന പ്രസിഡന്റ് കൂടിയായ ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, മെംബേര്‍സ് ആയ ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ബിജു ജോണ്‍ കൊട്ടാരക്കര, മുന്‍ ഫൊക്കാന പ്രസിഡന്റ് കൂടിയായ ജോണ്‍ പി ജോണ്‍ എന്നിവരും, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ജോജി തോമസ്, ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോന്‍ ആന്റണി എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇലക്ഷനെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്. മത്സരാര്‍ത്ഥികളുടെയും വോട്ടര്‍മാരുടെയും പൂര്‍ണമായ ലിസ്റ്റ് ഫോകാനാ വെബ് സൈറ്റില്‍ http://www.Fokanaonline.org പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഇലക്ഷന് സമാനമായി ഇലക്ട്രോണിക് വോട്ടിഗില്‍ കൂടിയാണ് തെരഞ്ഞെടുപ്പു. ഓഗസ്റ്റ് 7 നു രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ വോട്ടു ചെയ്യാവുന്നതാണ്. വോട്ടിങ് അവസാനിക്കുമ്പോള്‍ ലൈനിലുള്ള എല്ലാവര്‍ക്കും വോട്ടുചെയ്യാം.
വോട്ടവകാശം ഉള്ള ഓരോ ഡെലിഗേറ്റിനും മതിയായ വെരിഫിക്കേഷനു ശേഷം വോട്ടിങ് കമ്പനി ബാലറ്റ് പേപ്പര്‍ പ്രിന്റ് ചെയ്തു നല്‍കും. വോട്ടിങ് കഴിഞ്ഞു ഇലക്ട്രോണിക് കൗണ്ടിങ്ങില്‍ കൂടി പെട്ടെന്ന് തന്നെ വിജയികളെ പ്രഖ്യാപിക്കാന്‍ സാധിക്കും. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുപ്രസിദ്ധമായ കമ്പനിയെ ആണ് വോട്ടിങ്ങിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്. ഇലക്ഷന്‍ സുതാര്യവും നിഷ്പക്ഷവും ആയിരിക്കും.
മത്സരാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് ഇലക്ഷന്‍ പ്രക്രീയ പൂര്‍ണമായും വീക്ഷിക്കാന്‍ അവസരമുണ്ടായിരിക്കും.
ഫോകാനയുടെ അംഗ സംഘടനകളെ പ്രതിനിധീകരിക്കുന്ന 800- ഓളം ഡെലിഗേറ്റുകളാണ് 2026-28 ലെ ഫൊക്കാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
പ്രസിഡന്റ് സ്ഥാനാര്‍ഥികളായി ലീലാ മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍.
ജനറല്‍ സെക്രെട്ടറി: സന്തോഷ് നായര്‍, ജോര്‍ജ് ഓലിക്കല്‍.
ട്രെഷറാര്‍: രേവതി പിള്ള, ആന്റോ വര്‍ക്കി.
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: ലിന്റോ ജോളി (ഒരൂ സ്ഥാനാര്‍ദ്ധി മാത്രം)
വൈസ് പ്രസിഡന്റ്: ജോസി ജോസഫ് കാരക്കാട്ട്, ലാജി തോമസ്.
അസോസിയേറ്റ് സെക്രട്ടറി: സോണി അംബ്ബൂക്കന്‍, ബ്രിഡ്ജറ്റ് ജോര്‍ജ്.
അഡ്ഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി: അജു ഉമ്മന്‍, ഷാജി സാമൂവേല്‍.
അസോസിയേറ്റ് ട്രഷറര്‍: ഫാന്‍സിമോള്‍ പള്ളാത്തിമടം, അപ്പുക്കുട്ടന്‍ പിള്ള
അഡ്‌സിഷണല്‍ അസോസിയേറ്റ് ട്രഷറര്‍: ഗ്രേസ് മറിയ ജോസഫ്, ദേവസി പാലാട്ടി.
വിമന്‍സ് ഫോറം ചെയര്‍ : സരൂപാ മോഹന്‍, ഷൈനി രാജു.
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (2 positions): ജോയി വി ചാക്കപ്പന്‍, മനോജ് ജെ ഇടമന, സുധാ കര്‍ത്താ.
നാഷണല്‍ കമ്മറ്റി യൂ എസ് എ (15 positions): 25 സ്ഥാനാര്‍ഥികള്‍.
നാഷണല്‍ കമ്മറ്റി കാനഡ (2 positions): 2 സ്ഥാനാര്‍ഥികള്‍.
യൂത്ത് മെമ്പര്‍ യൂ എസ് എ (5 positions): 6 സ്ഥാനാര്‍ഥികള്‍
യൂത്ത് മെമ്പര്‍ കാനഡ (2 positions): 2 സ്ഥാനാര്‍ഥികള്‍.
റീജിയണല്‍ വൈസ് പ്രസിഡന്റമാര്‍:
റീജിയന്‍ 1,2,9,10- രണ്ടു സ്ഥാനാര്‍ഥികള്‍ വീതം.
റീജിയന്‍ 3,4,5,6,7,8,12,14, – ഓരോ സ്ഥാനാര്‍ഥികള്‍ വീതം.
ഓഡിറ്റര്‍ (2 position): 2 സ്ഥാനാര്‍ഥികള്‍.
ആകെയുള്ള 76-സ്ഥാനാര്‍ഥികളുടെയും ലിസ്റ്റ് ഫൊക്കാന വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.Fokanaonline.org.
അംഗ സംഘടനകള്‍ രെജിസ്‌ട്രേഷന്‍ പുതുക്കേണ്ട അവസാന തീയതി ജൂണ്‍ 6- നും നോമിനേഷന്‍ നല്‍കേണ്ടത് ജൂണ്‍ 21-നും പിന്‍വലിക്കേണ്ടത് ജൂണ്‍ 25-നും മുന്‍പായിരുന്നു.
ഫൊക്കാനയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും കൂടുതല്‍ ഡെലീഗേറ്റുകള്‍ ഉള്ള തെരഞ്ഞെടുപ്പാണിത്.
ഫൊക്കാന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കാന്‍ഡിഡേറ്റ് ലിസ്റ്റും ഡെലിഗേറ്റ് ലിസ്റ്റും വായിച്ചു എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെന്ക്കില്‍ ഇലക്ഷന്‍ കമ്മറ്റിയെ ഉടനെ ഇമെയിലില്‍ fokanaelection2026@gmail.com അറിയിക്കേണ്ടതാണ്.
ലോക്കല്‍ ലോ എന്‍ഫോസ്മെന്റ്, സെക്യൂരിറ്റി സംവിധാനങ്ങള്‍ വോട്ട് ചെയ്യുന്നവരെ വേരിഫൈ ചെയ്തു കയറ്റി വിടുന്നതിനാല്‍ ഡെലിഗേറ്റ് ലിസ്റ്റിലെ പേരുകള്‍ ഡ്രൈവര്‍ ലൈസന്‍സുമായി പൊരുത്തപ്പെടേണ്ടതാണ്. പേരിലും സ്‌പെല്ലിങ്ങിലുമുള്ള ഉള്ള വ്യതാസങ്ങള്‍ പോലും തിരുത്തേണ്ടതാണ്.
ജൂലൈ 21-നു ശേഷം ഒരൂ തിരുത്തിനും അവസരം ഇല്ലായിരിക്കും. എല്ലാ തിരുത്തുകള്‍ക്കും ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിനു ശേഷം യാതൊരു മാറ്റങ്ങളും ലിസ്റ്റുകളില്‍ വരുത്താന്‍ സാധ്യമല്ല.
പ്രതേകിച്ചും ഇലക്ട്രോണിക് വോട്ടിങ് ആയതിനാല്‍ വോട്ടിങ് കമ്പനിക്ക് അയച്ചു കൊടുത്ത ലിസ്റ്റില്‍ നിന്നും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമേ അല്ല എന്നു ഇലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ വ്യക്തമാക്കി.
FOKANA is gearing up for its largest-ever election, featuring 76 candidates and 800 delegates. Electronic voting similar to the US election will be used.














